മഹീന്ദ്ര രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി പുറത്തിറക്കുന്നു

By on October 6, 2017

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതി. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുയാണന്ന് എം& എം അറിയിച്ചു.
നിലവില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്ര വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്.ഇ-വെരിറ്റോ, ഇ-20 പ്ലസ്, ഇസുപ്രോ എന്നിവയാണ് മഹീന്ദ്രയുടെ നിലവിലെ ഇലക്ട്രിക് വാഹനങ്ങള്‍. രണ്ട് വാഹനങ്ങളാണ് നിലവില്‍ വികസിപ്പിച്ചു കണ്ടിരിക്കുന്നത്യ ഇതില്‍ ആദ്യത്തേത് അടുത്ത വര്‍ഷം അവസാനത്തോടെയും രണ്ടാമത്തേത് 2019 പകുതിയോടെയും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം& എമ്മിന്റെ മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക പറഞ്ഞു. അതേസമയം പുതിയ ഉത്പന്നത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇലക്ട്രിക് വാഹന ഉത്പാദന ശേഷി 500 ല്‍ നിന്നും 5,000 യൂണിറ്റായി വിപുലീകരിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എം&എമ്മിന്റെ പദ്ധതി.

 

 

Follow Us