Don't miss

മാരുതി പുതിയ ഡിസൈര്‍ പുറത്തിറക്കി

By on May 16, 2017
2017-maruti-suzuki-dzire_827x510_41493036454

വില 5.45 ലക്ഷം രൂപ

ന്യൂഡല്‍ഹി: മാരുതി സുസുക്കി പുതിയ ഡിസൈര്‍ സെഡാന്‍ പുറത്തിറക്കി. കൂടുതല്‍ ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്ന പുതി മോഡലിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 5.45 ലക്ഷം രൂപയാണ്. പെട്രോള്‍ പതിപ്പിന്റെ വില 5.45 ലക്ഷം മുതല്‍ 8.41 ലക്ഷം വരെയാണ്. അതേസമയം ഡീസല്‍ പതിപ്പിന്റെ വില 6.45 ലക്ഷം മുതല്‍ 9.41 ലക്ഷം വരെയുമാണ്. പുതിയ ഡിസൈര്‍ വികസിപ്പിച്ചെടുക്കുന്നതിന് മാരുതി 1,000 കോടി രൂപയാണ് ചെലവഴിച്ചത്. 2008 ലാണ് ഡിസൈര്‍ ആദ്യമായി പുറത്തിറക്കിയത്. വളരെ വേഗം തന്നെ മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള രണ്ടാമത്തെ മോഡലായി മാറി ഡിസൈര്‍. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയുടെ 14 ശതമാനത്തോളം ഡിസൈറില്‍ നിന്നാണ്. രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് സെഡാനും ഡിസൈറാണ്. ഈ വിഭാഗത്തിലെ മൊത്തം വില്‍പനയുടെ പകുതിയോളം ഡിസാറില്‍ നിന്നാണ്. പുതിയ ഡിസൈര്‍ കൂടുതല്‍ ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. ഡീസല്‍ പതിപ്പ് ലിറ്ററിന് 28.4 കിലോമീറ്ററും പെട്രോള്‍ പതിപ്പ് ലിറ്ററിന് 22 കിലോമീറ്ററും മൈലേജ് ആണ് അവകാശപ്പെടുന്നത്. പുതിയ പതിപ്പിനായുള്ള ബുക്കിങ് ഈ മാസം ആദ്യം തുടങ്ങിയിരുന്നു. ഇതിനോടകം 33,000 കാറുകള്‍ക്ക് ബുക്കിങ് ലഭിച്ചു കഴിഞ്ഞു. വിതരണം ഉടന്‍ ആരംഭിക്കും.