Don't miss

മാരുതി സെലെറിയോയുടെ ഏറ്റവും പുതിയ മോഡല്‍ 4.21 ലക്ഷം രൂപയ്ക്ക്‌

By on February 5, 2018

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സെലെറിയോയുടെ ഏറ്റവും പുതിയ മോഡലായ ടൂര്‍ എച്ച്ടു മോഡല്‍ പുറത്തിറക്കി. 4.21 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.
ക്യാബ് സര്‍വ്വീസ് ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നതാണ് പുതിയ മോഡല്‍. ഘതക (ഛ) വേരിയന്റ് അടിസ്ഥാനമാക്കിയുള്ളതാണിത്. പഴയ മോഡലിനേക്കാള്‍ 13,000 രൂപ വില കൂടുതലാണിതിന്. പുതിയ പതിപ്പില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഓപ്ഷന്‍ ഇല്ല.
സര്‍ക്കാര്‍ ടാക്‌സികള്‍ക്ക് വേഗ പരിധി നിര്‍ണയിക്കുന്ന സംവിധാനം നിര്‍ബന്ധമാക്കിയതിനാല്‍ സെലെറിയോ ടൂര്‍ എച്ച്ടുവില്‍ ഇത് സജ്ജീകരിച്ചിട്ടുണ്ട്. ടൂര്‍ എസ് പതിപ്പായ ഡിസയറിലും വേഗപരിധി 80 കിലോ/മണിക്കൂര്‍ ആക്കിയിട്ടുണ്ട്.
മാരുതി അടുത്തിടെ സെലേറിയോയുടെ തന്നെ മറ്റൊരു മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിരുന്നു. സെലേറിയോ എക്‌സ് എന്ന ക്രോസ്ഓവര്‍ പതിപ്പായിരുന്നു ഇത്.

Follow Us