- ബി എം ഡബ്ല്യൂ എക്സ് ത്രീ ഇന്ത്യയിൽ ലോഞ്ച് ചെയ്തുPosted 39 mins ago
- പെട്രോളിയം വിലവർദ്ധന; ഒപെകിന് എതിരേ രൂക്ഷ വിമർശനവുമായി ട്രംപ്Posted 1 hour ago
- രൂപയുടെ മൂല്യം ഇടിയുമ്പോൾ ആശ്വാസത്തോടെ പ്രവാസികള്‍Posted 3 hours ago
- ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസുമായി പ്രതിപക്ഷം; പൊതുവേദികളിലെ ചർച്ചകൾ ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതിPosted 4 hours ago
- ഗതാഗത കുരുക്കുമൂലം പ്രതിവര്‍ഷം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളര്‍Posted 5 hours ago
- രാജ്യത്ത് ഏകീകൃത റോഡ് നികുതി ഏർപ്പെടുത്തുവാൻ നീക്കം; ശക്തമായ എതിര്‍പ്പുമായി കേരളംPosted 5 hours ago
മാര്‍ച്ച് പാദത്തില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് 267 കോടി രൂപ

ന്യൂഏജ് ന്യൂസ്
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നും 267 കോടി രൂപ പിന്‍വലിക്കപ്പെട്ടു. ജനുവരിയില്‍ 110 കോടി രൂപ പിന്വലിക്കപ്പെട്ടെങ്കില് മാര്‍ച്ചില്‍ അത് 62 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ സ്കീമുകള്‍ മോശം റിട്ടേണ്‍ ലഭ്യമാക്കുന്നതും സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടവുമാണ് കൂടുതല്‍ പേര് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. ജനുവരയില്‍ 110 കോടി രൂപയും ഫെബ്രുവരിയില്‍ 94 കോടി രൂപയുമാണ് ഗോള്‍ഡ് ഇടിഎഫില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. ആംഫിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ഇടിഎഫില്‍ നിന്നും മൊത്തം 835 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഗോള്‍ഡ് ഇടിഎഫില്‍ നിന്നും നിക്ഷേപം പുറത്തേക്ക് പോയിരിക്കുകയാണ്. നിക്ഷേപം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 12 ശതമാനം ഇടിവുണ്ടായതായി ആംഫിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഫെബ്രുവരി 2013 മുതല്‍ ആണ് ഗോള്‍ഡ് ഇടിഎഫില്‍ നിന്നും നിക്ഷേപം പിന്‍വലിക്കപ്പെട്ടു തുടങ്ങുന്നത്. 2012 വരെ ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ശക്തമായിരുന്നു.ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്നുള്ള വാര്‍ഷിക ആദായം കുറഞ്ഞതാണ് നിക്ഷേപം കുറയാനുള്ള പ്രധാന കാരണം. മാത്രമല്ല പരമ്പാരഗത നിക്ഷേപ മാര്‍ഗ്ഗങ്ങളായ ഭൂമി , സ്വര്‍ണ്ണം എന്നിവയില്‍ നിന്നും ഓഹരികളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ തിരിച്ചതും മറ്റൊരു കാരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗോള്‍ഡ് ഇടിഎഫിലെ വ്യാപാരം മന്ദഗതിയിലാണ്. അതേസമയം ഓഹരി, ഓഹരി അധിഷ്ഠിത സേവിങ്സ് സ്കീമുകളിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തി. വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പല നിക്ഷേപകരും ഗോള്‍ഡ് ഇടിഎഫ് തിരഞ്ഞെടുക്കുന്നത്. ആദായം കുറഞ്#് തുടങ്ങിയതോടെയാണ് നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫില്‍ നിന്നും അകലാന്‍ തുടങ്ങിയത്.