Don't miss

മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ യ്ക്ക് മികച്ച പ്രതികരണം

By on October 10, 2017

മുംബൈ: മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. അവസാന ദിനത്തോടെ ഐപിഒ 75.63 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. 460 കോടി രൂപയുടെ ഐപിഒയില്‍ 71,24910 ഓഹരികളാണ് ഇഷ്യു ചെയ്തിരുന്നത്. അതേസമയം 53.88 കോടി ഓഹരികള്‍ക്ക് ബിഡ് ലഭിച്ചു. ക്യുഐബിയ്ക്കായി നീക്കി വച്ചിരുന്ന ഓഹരികള്‍ 137.06 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ക്കായുള്ള ഓഹരികള്‍ 181.96 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ക്കായുള്ള ഓഹരികള്‍ 13.43 മടങ്ങും അധിക വിതരണം ചെയ്യപ്പെട്ടു. ഗുജറാത്ത് ആസ്ഥാനമായുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. കഴിഞ്ഞ ആഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഒക്ടോബര്‍ 6നാണ് ഐപിഒ തുടങ്ങിയത്. ഐപിഒയ്ക്ക് നിശ്ചിയിച്ചിരുന്ന പ്രൈസ് ബാന്‍ഡ് പ്രതി ഓഹരി 456-459 രൂപയാണ്. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ആണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലം ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.