Don't miss

മിഡ്നൈറ്റ് ബ്ളാക്ക് നിറത്തില്‍ സാംസങ്ങ് സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തും

By on August 2, 2017
samsung-s8-black-front-gallery-img-6

സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ആഗസ്ററ് 23 നു ന്യൂയോർക്കിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ കോലാഹലങ്ങൾക്കിട നൽകിയ ഗാലക്‌സി നോട്ട് 8 ഫോണിന്റെ പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോൺ പോരായ്മകളില്ലാത്ത ഒരു ഉല്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷ.കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന്റേതെന്നു കരുതുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ഈ ഫോൺ മനംകവരുന്ന രൂപകൽപ്പനയോടെയാണെത്തുന്നതെന്നു ഉറപ്പായിട്ടുണ്ട്. സ്നാപ്ഡ്രാഗൺ  835 അല്ലെങ്കിൽ  എക്സിനോക്സ്  8895 പ്രോസസറുമായി എത്തുന്ന ഫോണിൽ 4GB അല്ലെങ്കിൽ  6GB റാമാണ് പ്രതീക്ഷിക്കുന്നത്. 6.3 ഇഞ്ച്  ക്വാഡ്  എച്ച്ഡി (2960 x 1440 പിക്സൽ) സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലയുമായി എത്തുന്ന ഫോണിൽ 12 മെഗാപിക്സൽ വീതമുള്ള ഇരട്ട ക്യാമറകളാണുള്ളത്. 8  എംപി സെൽഫിഷൂട്ടർ പ്രതീക്ഷിക്കുന്ന ഫോണിൽ 64/128 GB UFS 2.1 സ്റ്റോറേജായിരിക്കും ഉണ്ടാവുക.4G VoLTE, GPS, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac കണക്റ്റിവിറ്റികളുള്ള ഫോണിൽ അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന  3300 mAh ബാറ്ററിയാണ്  പ്രതീക്ഷിക്കുന്നത്.