Don't miss

മില്‍മ റിച്ച് സ്‌പെഷ്യല്‍ കവര്‍ പാല്‍ വിപണിയിലേക്ക്

By on April 24, 2018

ന്യൂഏജ് ന്യൂസ്

കൊല്ലം: മില്‍മ റിച്ച് സ്‌പെഷ്യല്‍ കവര്‍ പാല്‍ വിപണിയിലേക്ക്. കൊല്ലം ഡയറി യൂണിറ്റില്‍ നിന്നാണ് ഉത്പാദനം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ 5000 കവര്‍ പാല്‍ വിപണിയിലെത്തിക്കും. ഇതിന്റെ സ്വീകാര്യത മനസിലാക്കിയ ശേഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. കുറച്ച് പാലില്‍ നിന്ന് കൂടുതല്‍ ചായയും കാപ്പിയും തയ്യാറാക്കാമെന്നതാണ് റിച്ച് സ്‌പെഷ്യലിന്റെ പ്രധാന സവിശേഷത. പായസം, മറ്റ് മധുര പലഹാരങ്ങള്‍ എന്നിവ കൂടുതല്‍ സ്വാദിഷ്ടമാകും. നീല കവറിലുള്ള അരലിറ്റര്‍ പാല്‍ 24 രൂപയ്ക്ക് വിപണിയില്‍ നിന്ന് ഉപഭോക്താവിന് വാങ്ങാം. മില്‍മയുടെ മറ്റ് കവര്‍ പാലുകളേക്കാള്‍ ഗുണം ഏറുന്നതാണ് റിച്ച് സ്‌പെഷ്യല്‍. 3.8 ശതമാനം കൊഴുപ്പും 9.0 ശതമാനം കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. വളരുന്ന കുട്ടികള്‍ക്ക് അധിക പോഷണം ലഭ്യമാകും. സ്വാഭാവിക പാട ചൂടല്‍ നിലനില്‍ക്കുന്നതിനാല്‍ നറുംപാലിന്റെ നൈസര്‍ഗികത നിലനിര്‍ത്താനും പാലില്‍ നിന്നും തൈര് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ സ്വാദോടെ തയ്യാറാക്കുവാനും കഴിയും.
റിച്ച് സ്‌പെഷ്യല്‍ പാലിന്റെ വിതരണ ഉദ്ഘാടനം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് നിര്‍വ്വഹിച്ചു. ഡോ.ഉമാ മോഹന്‍ദാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ ബോര്‍ഡംഗങ്ങളായ വേണുഗോപാല കുറുപ്പ്, സദാശിവന്‍ പിള്ള, കരുമാലില്‍ മുരളി, അയ്യപ്പന്‍ പിള്ള, രാജശേഖരന്‍ പിള്ള, ഗീത, സുശീല, മാനേജിംഗ് ഡയറക്ടര്‍ സുരേഷ് ചന്ദ്രന്‍, ഹരിഹരന്‍, സുരേഷ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Follow Us