Don't miss

മുത്തൂറ്റ് കാപ്പിറ്റല്‍ വികസന പദ്ധതികൾക്കായി 165 കോടി രൂപ സമാഹരിച്ചു

By on November 20, 2017

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വ്വീസസ് സ്ഥാപന നിക്ഷേപകരില്‍ നിന്ന് 165 കോടി രൂപ സമാഹരിച്ചു. ലിസ്റ്റു ചെയ്യപ്പെട്ട കമ്പനികള്‍ക്കായുള്ള ഈ ധനസമാഹരണ മാര്‍ഗ്ഗം പ്രയോജനപ്പെടുത്തിയതോടെ കമ്പനിയുടെ മൂലധന പര്യാപ്തത 2017 സെപ്തംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം 15.40 ശതമാനത്തില്‍ നിന്ന് 26.70 ശതമാനമായി. രാജ്യത്തെ പ്രമുഖ മ്യൂചല്‍ ഫണ്ടുകളായ ബിര്‍ള, ഡി.എസ്.പി. ബ്ലാക്ക് റോക്ക്, ഐ.ഡി.ബി.ഐ., എസ്.ബി.ഐ., സുന്ദരം തുടങ്ങിയ മുത്തൂറ്റിൽ നിക്ഷേപം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി ഫ്രാന്‍സ്, ആര്‍ജിന്‍ മ്യൂചല്‍ ഫണ്ട് സിംഗപൂര്‍, ഗോള്‍ഡ്മാന്‍ സാച്സ് എന്നീ ആഗോള ബ്രാൻഡുകളും നിക്ഷേപം നടത്തി.

ദക്ഷിണേന്ത്യയ്ക്കു പുറത്തേക്കു വെവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ നിയന്ത്രിക്കുന്നതിനും തുടര്‍ച്ചയായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതായി മാനേജിങ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. മൂലധനത്തിലെ വര്‍ധനവ് തങ്ങളുടെ ബാലന്‍സ് ഷീറ്റിനെ കൂടുതല്‍ ശക്തമാക്കുകയും വായ്പ ചെലവുകള്‍ കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.