Don't miss

മൂഡിസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി

By on November 20, 2017

ന്യൂഡല്‍ഹി: ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിങ് ഉയര്‍ത്തി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടാണ് മൂഡിസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്താന്‍ തയ്യാറായത്. കറന്‍സി നിരോധനം, ജിഎസ്ടി നടപ്പിലാക്കല്‍, ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലം അധികം താമസിയാതെ ലഭ്യമായി തുടങ്ങുമെന്ന് മൂഡിസ് പ്രത്യാശ പ്രകടിപ്പിച്ചു.

മൂഡിസ് ഇന്ത്യയുടെ റേറ്റിങ് അനുമാനം സ്റ്റേബിള്‍ എന്നതില്‍ നിന്നും പോസിറ്റീവ് എന്നാക്കി ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും കമ്പനികള്‍ക്ക് വിദേശത്ത് നിന്നും കുറഞ്ഞ നിരക്കില്‍ വായ്പ നേടാനും സഹായിക്കാന്‍ നിലവിലെ നീക്കങ്ങള്‍ സഹായിക്കും.

പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മൂഡിസ് ഇന്ത്യയുടെ റേറ്റിങ് ബിഎഎ3 യില്‍ നിന്നും ബിഎഎ2 ആയി ഉയര്‍ത്തിയിരിക്കുന്നത്. റേറ്റിങ് അനുമാനം പോസിറ്റീവ് ആക്കുകയും ചെയ്തിട്ടുണ്ട്.

x Close

FIND US ON FACEBOOK