മൂല്യം കൂടിയ ആദ്യ പത്ത് കമ്പനികളില്‍ നിന്നും എസ്ബിഐ പുറത്ത്

By on April 16, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള രാജ്്യത്തെ ഏറ്റവും മൂല്യം കൂടിയ പത്ത് കമ്പനികളുടെ പട്ടികയില്‍ നിന്നും പുറത്തായി. ബിഎസ്ഇയില്‍ തുടര്‍ച്ചയായി നാലാം വ്യാപാര ദിനവും ബാങ്കിന്റെ ഓഹരി വില ഇടിഞ്ഞതാണ് സ്ഥാനം നഷ്ടമാകാനുള്ള പ്രധാന കാരണം.
നിലവില്‍ വിപണി മൂല്യത്തില്‍ പതിനൊന്നാം സ്ഥാനത്താണ് എസ്ബിഐ. ഏകദേശം 2,229 ബില്യണ്‍ ഡോളറിന് അടുത്താണ് വിപണി മൂല്യം. കൊട്ടക് മഹീന്ദ്രാ ബാങ്കാണ് തൊട്ടു മുമ്പില്‍ . 2,231 ബില്യണ്‍ ഡോളറിന് അടുത്താണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മൂല്യം കൂടിയ ബാങ്കുകളില്‍ കൊട്ടക് മഹീന്‍്ര ബാങ്കാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. എസ്ബിഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എസ്ബിഐ ഓഹരികളില്‍ കഴിഞ്ഞ നാല് വ്യാപാര ഘട്ടങ്ങളിലായി 5 ശതമാനത്തിലേറെ ഇടിവ് ഉണ്ടായി. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യത്തില്‍ 5 ശതമാനം വര്‍ധന ഇക്കാലയളവില്‍ പ്രകടമായി.
ഈ വര്‍ഷം ഇതുവരെ 16 ശതമാനത്തോളം വര്‍ധന കൊട്ടക് ഓങരികളില്‍ ഉണ്ടായി. അതേസമയം ഇക്കാലയളവില്‍ കൊട്ടക് ഓഹരികളില്‍ 20 ശതമാനത്തിന് അടുത്ത് ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us