Don't miss

‘മോഡി കെയർ’ പദ്ധതി പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ല : മമതാ ബാനർജി

By on February 14, 2018

കൊൽക്കത്ത: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ‘മോദി കെയര്‍’ ആരോഗ്യ പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച ഈ ആരോഗ്യ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ പശ്ചിമ ബംഗാള്‍. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷിയെ ഇതുപോലുള്ള പദ്ധതികൾക്ക് വേണ്ടി പാഴാക്കി കളയാൻ തയ്യാറല്ലെന്നും മമതാ ബാനർജി പറഞ്ഞു. എന്നാൽ, ബംഗാളില്‍ എല്ലാവര്ക്കും ചികിത്സയും അനുബന്ധ സൗകര്യങ്ങളും സൗജന്യമാക്കുവാനാണ് മമതാ ബാനര്‍ജി ലക്ഷ്യമിടുന്നത്. 2000 കോടിയാണ് ഒരു വര്‍ഷം മോദി കെയര്‍ പദ്ധതി പ്രകാരം ഒരു സംസ്ഥാനത്തിന് ലഭിക്കുക. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കണം. ഈ പദ്ധതിക്കായി ഒരു വര്‍ഷത്തേക്ക് 6,000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. മോഡി സർക്കാരിന്റെ പല പദ്ധ്തികൾക്കെതിരെയും മുൻപും വിമർശനവുമായി മമത ബാനർജി രംഗത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)