രാജ്യത്തെ ടെലിഫോണ്‍ കണക്ഷനുകള്‍ 100 കോടി മറികടക്കും: ടെലിക്കോം മന്ത്രി

By on July 7, 2015

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിഫോണ്‍ കണക്ഷനുകള്‍ 100 കോടി മറികടക്കുമെന്ന്‌ ടെലിക്കോം മന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. നിലവില്‍ 97.8 കോടി ടെലിഫോണ്‍ കണക്ഷനുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌.
`രാജ്യത്തെ ജനസംഖ്യ 125 കോടിയാണെങ്കില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 978 ദശലക്ഷം ആണ്‌്‌. എല്ലാ മാസവും 5-7 ദശലക്ഷം പുതിയ കണക്ഷനുകള്‍ കൂട്ടിചേര്‍ക്കാനും കഴിയുന്നുണ്ട്‌. രാജ്യത്തെ ഫോണ്‍ കണക്ഷനുകളുടെ എണ്ണം വളരെ വേഗം 100 കോടി മറകടക്കും` പൊതുമേഖലാ ടെക്‌നോളജി സെന്ററായ സി-ഡോട്ട്‌ നിര്‍മ്മിച്ച നാല്‌ പുതിയ ടെലിക്കോം നെറ്റ്‌ വര്‍ക്ക്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി കൊണ്ട്‌ അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ കണക്ഷനുകളുടെ എണ്ണം ഏകദേശം 30 കോടിയോളം വരും ഇത്‌ 50 കോടിയായി ഉയര്‍ത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.ടെലിക്കോം മേഖലയുടെ നിയന്ത്രകരായ ട്രായ്‌ അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ഫോണ്‍ കണക്ഷനുകളുടെ എണ്ണം 99.97 കോടിയാണ്‌. ഏപ്രില്‍ 30 വരെയുള്ള കണക്കാണിത്‌.
വയര്‍ലെസ്സ്‌ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 97.33 കോടിയാണ്‌. ഈ വര്‍ഷം ആവശ്യകതയ്‌ക്കനുസരിച്ച്‌ കുറഞ്ഞത്‌ സെക്കന്‍ഡില്‍ 2 മെഗബിറ്റ്‌ ഡൗണ്‍ലോഡ്‌ വേഗതയോട്‌ കൂടിയ ചെലവ്‌ കുറഞ്ഞതും വിശ്വാസയോഗ്യവുമായ ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷനുകള്‍ ലഭ്യമാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. 2017 ഓടെ ല്‍ ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷനുകളുടെ എണ്ണം 17.5 കോടിയും 2020 ഓടെ 60 കോടിയും ആയി ഉയര്‍ത്താനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ദീര്‍ഘ ദൂര വൈ-ഐ സിസ്‌റ്റം, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈ-ഫൈ സിസ്റ്റം, 100 ജിപിഎസ്‌ ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ലിന്‍ങ്ക്‌ , സി-ഡോട്ട്‌ അടുത്ത തലമുറ നെറ്റ്‌വര്‍ക്ക്‌ എന്നിവയാണ്‌ മന്ത്രി അവതരിപ്പിച്ചത്‌.

Follow Us