Don't miss

രാജ്യത്തെ സ്വകാര്യ മൂലധന നിക്ഷേപത്തില്‍ 182% വര്‍ധന

By on October 19, 2017

ന്യൂഡല്‍ഹി: ഈ വര്‍ഷം സെപ്റ്റംബര്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെ മൊത്തം മൂല്യം 182 ശതമാനം ഉയര്‍ന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം പിഇ നിക്ഷേപം 9.36 ബില്യണ്‍ ഡോളര്‍ ആയി.

മുന്‍ വര്‍ഷം ഇതേകാലയളവില്‍ 2.56 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്തുണ്ടായത്. മുന്‍ വര്‍ഷം 243 ഇടപാടുകള്‍ ആണ് ഇക്കാലയളവില്‍ നടന്നത്. അതേസമയം ഈ വര്‍ഷം ഇടപാടുകളുടെ എണ്ണം 154 ആയി ചുരുങ്ങി.

മൂന്നാംപാദത്തില്‍ സ്റ്റാര്‍ട്-അപ്പുകളിലെ നിക്ഷേപമാണ് മുന്നിട്ട് നിന്നത്. മൊത്തം നിക്ഷേപത്തിന്റെ 57 ശതമാനം ഈ മേഖലയില്‍ നിന്നാണ്. മൂന്നാംപാദത്തില്‍ ഇ-കൊമേഴ്‌സ് ,റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഉണ്ടായി. ബാങ്കിങ് മേഖലയില്‍ 100 ദശലക്ഷം ഡോളറിന് മേല്‍ മൂല്യം വരുന്ന 5 ഇടപാടുകള്‍ നടന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ സോഫ്റ്റ് ബാങ്ക് നടത്തിയ 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇടപാടുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. റിയല്‍സ്റ്റേറ്റ് മേഖലയില്‍ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് നടത്തിയ 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് മറ്റൊരു വലിയ ഇടപാട്. ജിഐസിയുടെ 33 ശതമാനം ഓഹരികളാണ് കമ്പനി ഏറ്റെടുത്തത്.

 

 

Follow Us