രാജ്യത്ത് വിവിധയിടങ്ങളിൽ കടുത്ത നോട്ട് ക്ഷാമം; എടിഎമ്മുകളില്‍ പണമില്ല, നിരവധി എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്നു

By on April 17, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ നോട്ട് ക്ഷാമം മൂലം വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുന്നതായി റിപ്പോർട്ടുകൾ. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകളിലേറെയും കാലിയായത്. ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. നോട്ടു നിരോധന കാലത്തെ കറന്‍സി ക്ഷാമത്തെ ഒാര്‍മിപ്പിക്കും വിധം നീണ്ട നിരകളാണ് പല​ എ.ടി.എമ്മുകള്‍ക്കും​ മുന്നിലുള്ളത്​. ഇന്നലെ മുതല്‍ തന്നെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്​ ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി വാർത്താ ഏജൻസിയായ എ.എന്‍.​ഐ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്. എന്നാല്‍ കേരളത്തില്‍ നിന്നും ഇതുവരെയും ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ല.

നോട്ട് ക്ഷാമം സംബന്ധിച്ച വർത്തകളെത്തുടർന്നു ധനമന്ത്രാലയം ആര്‍.ബി.ഐ ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ച നടത്തി. പ്രശ്​ന പരിഹാരത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഉത്​സവ സീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ്​ ക്ഷാമത്തിന്​ കാരണമെന്നും മൂന്ന്​ ദിവസത്തിനകം പ്രശ്​നം പരിഹരിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു. രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. പ്രശ്‌നം പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കുടുതല്‍ പണമുള്ളയിടത്തുന്നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതിവിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ 2000ത്തി​​െന്‍റ നോട്ടുകള്‍ പൂഴ്​ത്തിവെച്ചതാണെന്ന്​ സംശയിക്കുന്നതായി മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാന്‍ പറഞ്ഞു. വിപണിയില്‍ നിന്ന്​ 2000ത്തി​​െന്‍റ നോട്ടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇതിന്​ പിറകില്‍ ഗൂഢാലോചനയു​​ണ്ടെന്നും ശിവ്​രാജ്​ സിങ്​ ചൗഹാന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us