രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; എണ്ണ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

By on April 11, 2018

മുംബൈ: രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാസായുധ പ്രയോഗങ്ങളടക്കം നടക്കുന്നതിനാല്‍ അമേരിക്ക സിറിയയ്ക്ക് എതിരെ കൂടുതല്‍ നടപടികള്‍ക്ക് മുതിര്‍ന്നേക്കുമോ എന്ന ആശങ്കയാണ് എണ്ണ വില ഉയരുവാൻ കാരണം എന്നാണ് വിദഗ്ധർ നൽകുന്ന വിശദീകരണം.

സിറിയയിലെ ബാഷര്‍ അല്‍അസദ് ഭരണകൂടത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ സൈനിക മേധാവികളുമായി യോഗം ചേര്‍ന്നിരുന്നു. ഒരുപക്ഷെ സിറിയക്കെതിരെ അമേരിക്ക സൈനികനടപടികളിലേക്ക് കടന്നേക്കും എന്നുള്ള സൂചനകളും അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാണ് ഇപ്പോല്‍ എണ്ണ വില ഉയരാനുള്ള ഒരു കാരണമായി കരുതുന്നത്.

ക്രൂഡോയില്‍ വില 80 ഡോളറിന് മുകളിലെത്തിക്കണമെന്ന് സൗദി ഭരണകൂടം താത്പര്യം പ്രകടിപ്പിച്ചതും അതിനായി എണ്ണ ഉത്പാദനത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നതും വിലക്കയറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില. നിലവില്‍ ബെന്റ് ക്രൂഡിന്റെ വില 70 ഡോളറിന് മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us