Don't miss

രൂപയുടെ മൂല്യം ഇടിയുമ്പോൾ ആശ്വാസത്തോടെ പ്രവാസികള്‍

By on April 21, 2018

ന്യൂഏജ് ന്യൂസ്

രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് കൂപ്പു കുത്തുന്ന. എന്നാൽ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം അനുദിനം താഴേക്ക് പോവുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇന്നലെ 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം. ഇതോടെ യു.എ.ഇ.ഇ ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപ കടന്നു. രൂപയുടെ മൂല്യം ഇടിയുന്നു എന്ന വാർത്ത വന്നതോടെ പ്രവാസികൾ പലരും നാട്ടിലേക്കു തങ്ങളുടെ സമ്പാദ്യം അയക്കാനുള്ള ഓട്ടത്തിലാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. ഇത് കാരണം ക്രൂഡോയില്‍ വാങ്ങുന്നതിനായി. ഡോളര്‍ വലിയ തോതില്‍ ചെലവഴിക്കേണ്ടി വരുന്നു. രാജ്യത്തെ ധനക്കമ്മി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ കുറയ്ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നു. 66.15 രൂപയിലായിരുന്നു ഡോളറിനെതിരെ ഇന്നലെ രൂപയുടെ ക്ലോസിങ്.

വിവിധ കറന്‍സികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്…

യു.എസ് ഡോളര്‍………. 66.15
യൂറോ…………………………….. 81.41
യു.എ.ഇ ദിര്‍ഹം……………. 18.01
സൗദി റിയാല്‍………………. 17.64
ഖത്തര്‍ റിയാല്‍…………….. 18.17
ഒമാന്‍ റിയാല്‍………………. 172.06
ബഹറൈന്‍ ദിനാര്‍………. 175.95
കുവൈറ്റ് ദിനാര്‍……………. 219.97

Follow Us