Don't miss

രൂപയുടെ മൂല്യം രണ്ട്​ വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

By on August 2, 2017
Dollar-Rupee33

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം രണ്ട്​ വർഷനത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 63.82 രൂപയുടെ ഡോളറുമായുള്ള ബുധനാഴ്​ചയിലെ വിനിമയ മൂല്യം. ചൊവ്വാഴ്​ച ഇത്  64.07 ആയിരുന്നു.അഭ്യന്തര വിപണികളിലേക്കുള്ള വിദേശമൂലധനത്തി​​െൻറ ഒഴുക്കും സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുമാണ്​ രൂപക്ക്​ കരുത്തായത്​. 30 ബില്യൺ ഡോളറാണ്​ കഴിഞ്ഞ ഒരു മാസം മ​ാത്രം ഇന്ത്യൻ മൂലധന വിപണികളിലേക്ക്​ എത്തിയത്​. ഇതിനൊടൊപ്പം ഇന്ത്യൻ ഒാഹരി വിപണികളുടെ കുതിപ്പും രൂപക്ക്​ നേട്ടമായി. ബോംബൈ സൂചിക സെൻസെക്​സും ദേശീയ സൂചിക നിഫ്​റ്റിയും മികച്ച നേട്ടത്തിലാണ്​ നിലവിൽ വ്യാപാരം നടത്തുന്നത്​.