രോഗപ്രതിരോധ ശേഷിക്ക് പപ്പായ

By on March 13, 2018

പുരാതനകാലം മുതല്‍ ഭാരതത്തില്‍ സിദ്ധവൈദ്യശാസ്ത്രത്തിലും ആധുനിക കാലത്ത് അലോപ്പതിയിലും ഒരുപോലെ പ്രാധാന്യമുള്ള ഔഷധ ചെടിയാണ് പപ്പായ. കാരികേസിയ എന്ന സസ്യ കുടുംബത്തില്‍പ്പെട്ട പപ്പായ ശാസ്ത്രീയമായി കാറിക പപ്പായ എന്നറിയപ്പെടുന്നു. സിദ്ധവൈദ്യത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, സൗന്ദര്യവര്‍ദ്ധനവിനും, ദഹനത്തിനും, വാതനീരിനും, സ്ത്രീകളില്‍ ആര്‍ത്തവ വ്യതിയാനത്തിനും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പനികളില്‍ വില്ലനായ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും നീരിനുമാണ് അലോപ്പതിയില്‍ ഉപയോഗിക്കുന്നത്.
രോഗപ്രതിരോധശേഷി നേടുന്നതിനായി പപ്പായ ഇലയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്തിലുള്ള പപ്പെയിന്‍ എന്ന രാസസംയുക്തം വിശേഷപ്പെട്ടതാണ്.

ആര്‍ബോവൈറസ് ആണ് ഡെങ്കിപ്പനിക്ക് കാരണം. ആര്‍ബോ ഡെന്‍ 1, ഡെന്‍ 2, ഡെന്‍ 3, ഡെന്‍ 4 എന്നിങ്ങനെ ആര്‍ബോവൈറസുകള്‍ നാലുതരമുണ്ട്. ഈഡിസ് വര്‍ഗത്തില്‍പ്പെട്ട ഈഡിസ് ഇജ്പറ്റി പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. ഇവയുടെ കാലുകളില്‍ വെളുത്തവരയുള്ളതിനാല്‍ കടുവ കൊതുക് എന്നും വിളിക്കുന്നു. പപ്പായ ഇലയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്ത് ഉപയോഗിച്ചുള്ള ഗുളിക, ഡെങ്കിപ്പനിയെയും, ത്രോബോസൈറ്റോപീനിയ എന്ന അസുഖത്തിനും, ചിക്കന്‍ പോക്‌സ്, എച്ച്.ഐ.വി തുടങ്ങിയ വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നേടാന്‍ സഹായിക്കുന്നു. കൊതുക് കടിയേറ്റ് രണ്ടു മുതല്‍ ഏഴുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ പനി, തലവേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന, ശരീരവേദന, നടുവ് വേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പനിയുടെ കാഠിന്യം കൂടുന്നതനുസരിച്ച് പ്‌ളേറ്റ്‌ലറ്റുകള്‍ കുറഞ്ഞുവരും. രക്തം കട്ടിപിടിക്കാന്‍ സഹായിക്കുക എന്നതാണ് പ്‌ളേറ്റ്‌ലറ്റുകളുടെ ധര്‍മ്മം. പ്‌ളേറ്റ്‌ലറ്റുകള്‍ കുറയുമ്‌ബോള്‍ ബാഹ്യമായും, ആന്തരികസ്രാവത്തിനും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടാകും. രോഗപ്രതിരോധശേഷിക്കും പ്‌ളേറ്റ്‌ലറ്റ് വര്‍ദ്ധനവിനും ഈ അവസരത്തിലാണ് പപ്പായ ഇലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സത്തുപയോഗിച്ചുള്ള ഗുളികകള്‍ നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരവും ഫാര്‍മസിസ്റ്റിന്റെ ഔഷധങ്ങളെ സംബന്ധിച്ച് ശരിയായ നിര്‍ദ്ദേശങ്ങളും മനസിലാക്കി ഉപയോഗിക്കേണ്ട ഒരു ഉത്തമ ഔഷധമാണ് ഇത്. 5 ദിവസത്തിനകം തന്നെ പ്‌ളേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിക്കുന്നതായാണ് മനസിലാകുന്നത്. കൂടാതെ പ്‌ളേറ്റ്‌ലറ്റിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ അരക്കിഡോണെറ്റ് 12 ലിപ്പോജിനെസ് നേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഡെങ്കിപ്പനിയുള്ളവര്‍ വേദനസംഹാരികള്‍ സ്വയം വാങ്ങി ഉപയോഗിക്കരുത്. കാരണം രക്തസ്രാവം കൂടുതലാകാന്‍ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us