Don't miss

റബർ തോട്ടങ്ങളിലെ അഗ്നിബാധ ഭീഷണി ഒഴിവാക്കാൻ ഫയര്‍ബെല്‍റ്റ്

By on March 20, 2017
rubbertrees

വേനല്‍ക്കാലത്ത് അഗ്നിബാധയ്ക്കുള്ള സാധ്യതകള്‍ ഏറെയാണ്. അഗ്നിബാധയില്‍നിന്ന് തോട്ടങ്ങളെ സംരക്ഷിക്കാന്‍ ചുറ്റും ഫയര്‍ബെല്‍റ്റ് (ഫയര്‍ബ്രേക്ക്) ഉണ്ടാക്കുന്നത് തോട്ടത്തെ സംരക്ഷിക്കാനുള്ള ഫലപ്രദമായ മുന്‍കരുതലാണ്. മൂന്നുമുതല്‍ അഞ്ചുമീറ്റര്‍വരെ വീതിയില്‍ തോട്ടത്തിനുചുറ്റും ചപ്പുചവറുകളും കുറ്റിച്ചെടികളും മറ്റും നീക്കി വൃത്തിയാക്കണം. കുറ്റിച്ചെടികളും മറ്റും ഇരുവശത്തുനിന്നും ചെത്തിക്കൂട്ടി ഫയര്‍ബെല്‍റ്റിന് നടുക്ക് കൂട്ടിയിട്ട് തീയിട്ട് നശിപ്പിക്കണം. പുറത്തുനിന്നുള്ള തീ തോട്ടത്തിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ ഈ ഫയര്‍ബെല്‍റ്റ് സഹായിക്കും. വലിയ തോട്ടങ്ങളുടെ അതിരുകളില്‍ ഫയര്‍ബെല്‍റ്റ് ഉണ്ടാക്കുന്നതോടൊപ്പം തോട്ടം പല ബ്ളോക്കായി തിരിച്ച് ഇടയ്ക്കിടെ ഫയര്‍ബെല്‍റ്റുകള്‍ നിര്‍മിക്കുന്നതും വളരെ പ്രയോജനകരമാണ്. ഫയര്‍ബ്രേക്കില്‍ വീഴുന്ന ഇലകളും ചപ്പുചവറുകളും നീക്കി ഇടയ്ക്കിടെ വൃത്തിയാക്കണം. വേനല്‍ തീരുന്നതുവരെ ഇക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. വേനല്‍ക്കാലത്ത് മരങ്ങളുടെ വെട്ടുപട്ടയില്‍ റബര്‍കോട്ട് പുരട്ടുകയാണെങ്കില്‍ അതിനുപുറമെ വെള്ളപൂശേണ്ടതാണ്. അല്ലാത്തപക്ഷം കറുത്തപ്രതലം കൂടുതല്‍ ചൂട് ആഗീരണംചെയ്ത് പട്ട ഉണങ്ങാന്‍ ഇടയാകും. വേനല്‍ക്കാലത്ത് റബറിന്റെ വളര്‍ച്ചയും ഉല്‍പ്പാദനവും നിലനിര്‍ത്തുന്നതിനാവശ്യമായ സംരക്ഷണ നടപടിയഥാസമയം ചെയ്യുന്നതില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം.