Don't miss

റിനോ ഇന്ത്യ പുതിയ എസ്‌യുവി ‘ക്യാപ്ച്ചര്‍’ പുറത്തിറക്കി; വില 9.99 ലക്ഷം രൂപ

By on November 6, 2017

ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റിനോ ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ്‌യുവി ക്യാപ്ച്ചര്‍ അവതരിപ്പിച്ചു. പുതിയ മോഡലിന്റെ വില 9.99 ലക്ഷം മുതല്‍ 13.88 ലക്ഷം രൂപ വരെയാണ്. പുതിയ പതിപ്പിന്റെ പെട്രോള്‍ , ഡീസല്‍ പതിപ്പുകള്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ആണ് ഇരു പതിപ്പിന്റെയും ശേഷി.
5- സ്പീഡ് ട്രാന്‍സ്മിഷനുള്ള പെട്രോള്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 13.87 കിലോമീറ്ററാണ്. അതേസമയം 6-സ്പീഡ് ച്രാന്‍സ്മിഷനുള്ള ഡീസല്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 20.37 കിലോമീറ്ററാണ്. പെട്രോള്‍ പതിപ്പിന്റെ വില 9.99 ലക്ഷം മുതല്‍ 11.69 ലക്ഷം വരെയും ഡീസല്‍ പതിപ്പിന്റെ വില 11.39 ലക്ഷം മുതല്‍ 13.88 ലക്ഷം വരെയും ആണ്. ഹ്യുണ്ടായ്‌യുടെ ക്രെറ്റ, മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്നിവയോട് ആയിരിക്കും കാപ്ചറിന്റെ മത്സരം. വിപണന ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി .2017 അവസാനെേത്താടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 300 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.