Don't miss

റിലയന്‍സ് നിപ്പോണ്‍ ലൈഫിന്റെ ഐപിഒ തുടങ്ങുന്നു

By on October 24, 2017

മുംബൈ: റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസ്സറ്റ് മാനേജ്‌മെന്റിന്റെ പ്രഥമ ഓഹരി വില്‍പ്പന ബുധനാഴ്ച ആരംഭിക്കും. ഐപിഒയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡ് പ്രതി ഓഹരി 247-252 രൂപയാണ്. റിലയന്‍സ് ക്യാപിറ്റല്‍ അസ്സറ്റ് മാനേജ്‌മെന്റ് എന്നാണ് കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്. ഐപിഒ വഴി 1,511 കോടി മുതല്‍ 1542 കോടി വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 27 ന് ഐപിഒ അവസാനിക്കും. കമ്പനിയുടെ 10 ശതമാനം പെയ്ഡ് -അപ് ഇക്വിറ്റി ഷെയറുകള്‍ ഐപിഒയില്‍ ഇഷ്യു ചെയ്യാനാണ് തീരുമാനം. റിലയന്‍സ് ക്യാപിറ്റലിന്റെയും നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സംയുക്ത സംരഭമാണ് കമ്പനി. റിലയന്‍സ് ക്യാപിറ്റലിന്റെ കൈവശം 46.57 ശതമാനവും നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ കൈവശം 49 ശതമാനവും ആണ് കമ്പനിയുടെ ഓഹരി വിഹിതം. ഐപിഒയ്ക്ക് ശേഷം ഇത് 42.88 ശതമാനമായി കുറയും.

ഇന്ത്യയിലെ ഏറ്റവും വലിയ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് നിപ്പോ ലൈഫ് .
ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തിലെ കമ്പനിയുടെ അറ്റ പ്രീമിയ വരുമാനം 963 കോടി രൂപയാണ്.
ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ്, സിഎല്‍എസ്എ ഇന്ത്യ, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) ആക്‌സിസ് ക്യാപിറ്റല്‍ എന്നിവരാണ് ഇഷ്യുവിന് ആഗോളതലത്തില്‍ മേല്‍ നോട്ടം വഹിക്കുത്. എഡല്‍വിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , യെസ് സെക്യൂരിറ്റീസ് എിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

ഐപിഒയ്ക്ക് ശേഷം കമ്പനയുടെ ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലും ലിസ്റ്റ് ചെയ്യും .