റിസര്‍വ് ചെയ്ത ടിക്കറ്റ് ഇനി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാമെന്ന് ഇന്ത്യന്‍ റെയില്‍വേ

By on March 10, 2018

ന്യൂഡല്‍ഹി: റിസര്‍വ് ചെയ്ത ട്രെയിന്‍ യാത്ര മുടങ്ങിയാല്‍ ആ പണം നഷ്ടമാകുമെന്ന് ആശങ്ക ഇനി വേണ്ട. റിസര്‍വ് ചെയ്ത ടിക്കറ്റ് ഇനി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
ഒരു വ്യക്തിക്ക്, ടിക്കറ്റ് കുടുംബത്തിലെ അച്ഛനോ അമ്മയ്‌ക്കോ സഹോദരനോ സഹോദരിക്കോ കൈമാറാന്‍ സാധിക്കും. അതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് ഈ വ്യക്തി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് മാത്രം. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കാണ് ഈ രീതിയില്‍ ടിക്കറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് അധികാരമുള്ളത്.
വിവാഹസംഘത്തിന്റെ കൂടെ സഞ്ചരിക്കുന്ന ആള്‍ക്ക് റിസര്‍വ് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാം. അപേക്ഷ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് വിവാഹസംഘത്തെ നയിക്കുന്ന ആളാണ് നല്‍കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരനും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും റിസര്‍വ് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. ഈ ടിക്കറ്റില്‍ ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിക്ക് യാത്രചെയ്യാം. എന്നാല്‍ ഒരിക്കല്‍ മാത്രമേ റിസര്‍വേഷന്‍ ടിക്കറ്റ് കൈമാറാനുള്ള അവസരം നല്‍കൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്‍സിസി, വിദ്യാര്‍ഥികളുടെ സംഘം, കല്യാണ പാര്‍ട്ടി എന്നിവരുടെ കാര്യത്തില്‍ സംഘത്തിലെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ മാറ്റം ആവശ്യപ്പെട്ടാല്‍ അനുവദിക്കില്ലെന്നും റെയില്‍വേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us