റീട്ടെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞു

By on March 13, 2018

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ കുറവ്. 4.40 ശതമാനമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരിയിലിത് 5.07 ശതമാനമായിരുന്നു.
വിപണിയിലെ വിലനിലവാരത്തിന്റെ നേര്‍സാക്ഷ്യമാണ് സൂചിക. ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിലക്കുറവും സൂചികയ്ക്കു ഗുണം ചെയ്തു. രാജ്യന്തര വിപണിയിലെ എണ്ണവില ഉയര്‍ന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം 4.80 ശതമാനം പിന്നിടുമെന്നായിരുന്നു വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. നിലവിലെ പണപ്പെരുപ്പം കുറവാണെങ്കിലും ആര്‍.ബി.ഐയുടെ ഇടക്കാല പ്രതീക്ഷിത നിരക്കായ നാലു ശതമാനം ഭേദിച്ചിട്ടുണ്ട്. ഏപ്രില്‍ സെപ്റ്റംബര്‍ പാദത്തില്‍ പണപ്പെരുപ്പം 5.1 5.6 ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ വിലയിരുത്തല്‍. എന്നാല്‍ മഴയെത്തുന്നതോടെ നിരക്കു കുറയുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.
വ്യാവസായിക ഉല്‍പ്പാദനത്തിലും മുന്നേറ്റം ദൃശ്യമായി. 7.5 ശതമാനമാണ് ജനുവരിയിലെ വ്യാവസായിക ഉല്‍പ്പാദന സൂചിക. ഡിസംബറിലിത് 7.1 ശതമാനമായിരുന്നു. ഫാക്ടറികളില്‍നിന്നുള്ള ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് സൂചികകയില്‍ പ്രതിഫലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us