Don't miss

റെഡ്മി 5, 4 ജിബി റാം പതിപ്പ് എത്തി

By on February 5, 2018

ഷവോമിയുടെ ജനപ്രിയ മോഡല്‍ റെഡ്മി 5, 4 ജിബി റാം പതിപ്പ് എത്തി. ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുക. 11,048 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചിരിക്കുന്നത്. നിലവിലുളള റെഡ്മി 5 സീരീസിനു സമാനമാണ് പുതിയ റെഡ്മി 5. ഇതില്‍ 4ജിബി റാം ഉള്‍പ്പെടുത്തി എന്നല്ലാതെ മറ്റുസവിശേഷതകള്‍ എല്ലാം റെഡ്മി 5 സീരീസിന് സമാനമാണ്.
5.7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ മോഡലിന്റെ ഡിസ്‌പ്ലെ. എട്ടു കോറുകളുള്ള 1.8 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. അഡ്രെനോ 506 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റും ഫോണിനുണ്ട്. 12 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇവയ്ക്കുണ്ട്.ബ്യൂട്ടിഫൈ 3.0, സോഫ്റ്റ് ടോണ്‍ഡ് സെല്‍ഫി ലൈറ്റ് എന്നിവ സെല്‍ഫി ഷോട്ടുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. 3300എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Follow Us