Don't miss

റോമിങ്ങിൽ അണ്‍ലിമിറ്റഡ് കോള്‍, ഫോൺ ഇൻഷുറൻസ്… ജിയോയെ പിടിക്കുന്ന കിടുവയാവാൻ വോഡഫോണ്‍

By on November 8, 2017

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലിക്കോം സേവനദാതാക്കളായ വോഡഫോണ്‍ റോമിങ്ങിലും അണ്‍ലിമിറ്റഡ് കോള്‍ നല്‍കുന്ന പുതിയ ഓഫര്‍ അവതരിപ്പിച്ചു. ഇതിന് പുറമെ ഉപയോഗിക്കാത്ത ഡേറ്റ തുടര്‍ന്ന് ഉപയോഗിക്കുക, ഡിവൈസ് ഇന്‍ഷൂറന്‍സ്, മൂവി ആപ്പ് തുടങ്ങി മറ്റ് നിരവധി ഓഫറുകളും ഇതോടൊപ്പം വോഡഫോണ്‍ നല്‍കും. മാസം 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനിലാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. റെഡ് ട്രാവലറിന്റെ കീഴില്‍ വരുന്ന പുതിയ വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് പ്ലാന്‍ രാജ്യത്തുടനീളം സൗജന്യ റോമിങ്ങോടെയാണ് എത്തുന്നത്. ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കുന്നതിനും റോമിങ് ചാര്‍ജ് ഈടാക്കില്ല.

സെപ്റ്റംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 20.7 കോടി മൊബൈല്‍ വരിക്കാരാണ് വോഡഫോണിന് ഉള്ളത്.
പുതിയ പ്ലാന്‍ അനുസരിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കാത്ത ഡേറ്റയില്‍ 200 ജിബി വരെ അടുത്ത ബില്ലിങ് ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയും.ഇതിന് പുറമെ വോഡഫോണ്‍ റെഡ് പ്ലാനില്‍ മൊബൈല്‍ ഡിവൈസ് സംരക്ഷണം, 100 എസ്എംസ്, മാഗസിന്‍ ആപ്പ് മാഗ്സ്റ്റര്‍, മൂവീസിന് വേണ്ടി വോഡഫോണ്‍ പ്ലെ , ലൈവ് ടെലിവിഷന്‍ എന്നിവയും നല്‍കും.999 രൂപയ്ക്ക് മുകളില്‍ വരുന്ന പ്ലാനുകള്‍ക്ക് നെറ്റ്പ്ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കും. 1,299 രൂപ മുതലുള്ള പ്ലാനുകളില്‍ യുഎസ്, കാനഡ, ചൈന, ഹോങ്കോങ്, തായ്‌ലാന്‍ഡ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഐഎസ്ഡി കോളിനായി പരിമിതമായ മിനുട്ടുകള്‍ ലഭ്യമാക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)