റോഹിംഗ്യ വിഷയത്തില്‍ തുടരുന്ന നിസംഗത; ഓങ് സാങ് സൂചിയുടെ പുരസ്‌കാരം തിരിച്ചെടുത്ത് യുഎസ്‌

By on March 10, 2018

മ്യാന്‍മാര്‍ ഭരണാധികാരി ആങ് സാന്‍ സ്യൂചിക്ക് ആറുവര്‍ഷം മുന്‍പ് നല്‍കിയ പുരസ്‌കാരം യു.എസ്. ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ തിരിച്ചെടുത്തു. റോഹിംഗ്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെതിരേ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. നൊബേല്‍ സമാധാന സമ്മാന ജേതാവായ സ്യൂചിക്ക് നല്‍കിയ എല്ലി വീസല്‍ പുരസ്‌കാരമാണ് തിരിച്ചെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ സ്യൂചിക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ വിവിധ സംഘടനകള്‍ തിരിച്ചെടുത്തിട്ടുണ്ട്. ഇതിനെതിരേ മ്യാന്‍മാര്‍ പ്രതികരിക്കുകയോ റോഹിംഗ്യകള്‍ക്ക് എതിരായ നടപടികള്‍ അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. മ്യാന്മാറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ രൂക്ഷമായ വംശഹത്യയാണ് മ്യാന്മാറില്‍ അരങ്ങേറുന്നത്.
മ്യാന്മാറിലെ ക്രൂരതകള്‍ മാസങ്ങളായി തങ്ങളെ വിചിന്തനത്തിന് പ്രയരിപ്പിക്കുന്നെന്നാണ് മ്യൂസിയം അധികൃതര്‍ ഇത് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ മ്യൂസിയം അധികൃതര്‍ക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ മ്യൂസിയം തയ്യാറായില്ലെന്നും ആങ് സാന്‍ സ്യൂചിയുടെ വക്താവ് അറിയിച്ചു. 1991 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആങ് സാന്‍ സൂചിക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us