Don't miss

ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ഗ വിപണിയിൽ

By on February 21, 2017

ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ഗ പു​റ​ത്തി​റ​ക്കി. പു​തി​യ ബോ​ഡി ക​ള​ർ, അ​ലോ​യ് വീ​ലു​ക​ൾ, വു​ഡ​ൻ ഫി​നി​ഷ് ഇ​ന്‍റീ​രി​യ​ർ, പ്രീ​മി​യം സീ​റ്റ് ക​വ​റു​ക​ൾ എ​ന്നി​ങ്ങനെ നിരവധി പുതുമകളുണ്ട്. വേരിയബിൾ വാൽവ് ടൈമിംഗ് (വി​വി​ടി) എ​ൻ​ജി​നും സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് (എ​സ്എ​ച്ച്‌​വി​എ​സ്) ഡീ​സ​ൽ ടെ​ക്നോ​ള​ജിയും കൂ​ടു​ത​ൽ മൈ​ലേ​ജ് ഉ​റ​പ്പാ​ക്കു​ന്നു.

വി​എ​ക്സ്ഐ, വി​ഡി​ഐ വേ​രി​യ​ന്‍റു​ക​ളി​ലാ​യി എ​ക്സ്ക്വി​സി​റ്റ് മ​റൂ​ൺ, സി​ൽ​ക്കി സി​ൽ​വ​ർ, സു​പ്പീ​രി​യ​ർ വൈ​റ്റ് എ​ന്നി​ങ്ങ​നെ മൂ​ന്നു നി​റ​ങ്ങ​ളി​ലാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ഗ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. വി​ല 7.85 – 8.10 ല​ക്ഷം (എ​ക്സ് ഷോ​റൂം, ന്യൂ​ഡ​ൽ​ഹി).

2012ൽ ​ലോഞ്ച് ചെയ്ത എ​ർ​ട്ടി​ഗ ഇ​തു​വ​രെ മൂ​ന്നു ല​ക്ഷത്തോളം എ​ണ്ണം നി​ര​ത്തി​ലി​റ​ങ്ങിയിട്ടുണ്ട്.