Don't miss

ലുലു ഫാഷന്‍ വീക്കിന് തുടക്കമായി

By on May 10, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ ലുലു ഫാഷന്‍ വീക്കിന് ലുലു മാളില്‍ താരത്തിളക്കത്തോടെ തുടക്കം. സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാ താരങ്ങളായ ശബരീഷ് വര്‍മ, അദിതി രവി, മെറീന മൈക്കിള്‍,നിരഞ്ജ് സുരേഷ് എന്നിവര്‍ ആദ്യദിവസം ഫോഷന്‍ ഷോയുടെ റാമ്പില്‍ ക്യാറ്റ് വാക്ക് ചെയ്തു. ദീപ്തി സതി, കിരണ്‍ കൃഷ്ണ, അര്‍ച്ചന, പാരീസ് ലക്ഷ്മി, ദിയ പര്‍വീണ്‍, പൂജിത, ശ്രീറാം, ധ്രുവ്, നവമി, സാം സിബിന്‍ എന്നിവരായിരുന്നു ആദ്യ ദിവസത്തെ ഷോ സ്‌റ്റോപ്പര്‍മാര്‍.
13 വരെ നീളുന്ന ഫാഷന്‍ വീക്കില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളടക്കം 45ലധികം ഫാഷന്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്പ്രിങ്ങ് സമ്മര്‍ ഫാഷന്‍ കളക്ഷനുകള്‍ അണിനരക്കുന്ന ഫാഷന്‍ ഷോയില്‍ 28 ലധികം ഫാഷന്‍ ഷോയും ലൈവ് പെന്‍ഫോമന്‍സുമുണ്ടാകും. ഏറ്റവും ജനപ്രീതി നേടിയ മെന്‍സ് വെയര്‍ ബ്രാന്‍ഡുകള്‍, പ്രൈഡ് ഓഫ് കേരള, സ്റ്റൈല്‍ ഐക്കണ്‍ തുടങ്ങിയവ വിഭാഗങ്ങളില്‍ അവാര്‍ഡ് ജേതാക്കളെ വോട്ടെടുപ്പിലൂടെ പൊതുജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. www.lulufashionweek.com എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം.

Follow Us