Don't miss

ലുലു ഫാഷന്‍ വീക്ക് ഇന്ന് മുതല്‍

By on May 9, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ ലുലു ഫാഷന്‍ വീക്കിന്റെ മൂന്നാമത് എഡിഷന് ഇന്ന് മുതല്‍ 13വരെ എറണാകുളം ലുലു മാള്‍ വേദിയാകും. ലോകത്തെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളെയും ഫാഷന്‍ പ്രേമികളെയും ഡിസൈനര്‍ വിദ്യാര്‍ഥികളെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് നടത്തുന്ന ലുലു ഫാഷന്‍ വീക്കില്‍ സെലിബ്രിറ്റികളും പ്രശസ്തരായ കലാകാരന്‍മാരുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഫാഷന്‍ വീക്ക് ലോഗോയുടെ പ്രകാശനം ലുലു ഗ്രൂപ്പ് കോമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം ഔദ്യോഗിക സ്‌പോണ്‍സറായ ഫ്രഞ്ച് ഫാഷന്‍ ലേബല്‍ ‘സീലിയോ’യുടെ പി ആര്‍ ആന്റ് ലോയല്‍ട്ടി മാര്‍ക്കറ്റിംഗ് ഹെഡ് അഭിഷേക് ഷെട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബൈയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടെയ്ല്‍ ഡി ജി എം മദന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
45ലധികം ഫാഷന്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്പ്രിങ്ങ് സമ്മര്‍ ഫാഷന്‍ കളക്ഷനുകളായിരിക്കും ലുലു ഫാഷന്‍ വീക്കിന്റെ പ്രധാന ആകര്‍ഷണം. 28ലധികം ഫാഷന്‍ ഷോയും ലൈവ് പെർഫോമൻസും അഞ്ച് ദിവസങ്ങളെ സമ്പന്നമാക്കും. ഇന്റര്‍നാഷണല്‍ ഫാഷന്‍ ബ്രാന്‍ഡുകളും ഇക്കുറി ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നു. ഫഷന്‍ ആക്‌സസറികള്‍, ഫുട് വെയറുകള്‍, വാച്ചുകള്‍ എന്നിവയുടെ 2018ലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഫാഷന്‍ വീക്കില്‍ അണിനിരക്കും. മേളയുടെ മറ്റൊരു പ്രധാന സവിശേഷതയായ ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ രംഗത്തെ ഉയര്‍ന്ന മാനേജ്‌മെന്റ് മേധാവികളും ഫാഷന്‍ മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായി ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിക്കും. ഫാഷന്‍ രംഗത്ത് കഴിവു തെളിയിക്കുന്നവര്‍ക്ക് താരസമ്പന്നമായ ഫാഷന്‍ അവാര്‍ഡ് നൈറ്റില്‍ ബഹുമതികളും പുരസ്‌കാരവും സമ്മാനിക്കും. ഏറ്റവും ജനപ്രീതി നേടിയ മെന്‍സ് വെയര്‍ ബ്രാന്‍ഡുകള്‍, പ്രൈഡ് ഓഫ് കേരള, സ്‌റ്റൈല്‍ ഐക്കണ്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വോട്ടെടുപ്പിലൂടെ പൊതുജനങ്ങളാണ് വിജയികളെ കണ്ടെത്തുക. മെയ് 9 മുതല്‍ www.lulufashionweek.com എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം.

Follow Us