Don't miss

ലെനോവൊ കെ3 നോട്ട്‌ വിപണിയില്‍

By on June 27, 2015

കൊച്ചി : കെ3 നോട്ട്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ലെനോവൊ ഇന്ത്യയിലവതരിപ്പിച്ചു സുഗമമായ പ്രവര്‍ത്തനം, മികവുറ്റ തെളിച്ചമാര്‍ന്ന ഡിസ്‌പ്ലെ, ട്രൂ കളര്‍ ക്യാമറ തുടങ്ങിയ സവിശേഷതകളോടു കൂടിയ കരുത്തുറ്റ സ്‌മാര്‍ട്ട്‌ ഫോണാണിത്‌. മനോഹരമായി രൂപകല്‍പ്പന ചെയ്‌ത സ്‌മാര്‍ട്ട്‌ ഫോണ്‍ 13.97 സെ.മീ (5.5) ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെ (1920 ത 1080) യ്‌ക്കൊപ്പം 13 മെഗാ പിക്‌സല്‍ ഓട്ടോഫോക്കസ്‌ പിന്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്‌, 5 എംപി മുന്‍ ക്യാമറ എന്നിവയോടെ മികച്ച ചിത്രങ്ങള്‍ പര്യാപ്‌തമാണ്‌.

1.7 ജിജ ഹെട്‌സില്‍ 64 ബിറ്റ്‌ ഒക്‌ട-കോര്‍ സിപിയു, 16 കോര്‍ എആര്‍എം മാലി -ടി760 ജിപിയു, 2 ജിബി ഡിഡിആര്‍3 റാം എന്നിവ ശക്തി പകരുന്ന ഈ സ്‌മാര്‍ട്ട്‌ ഫോണ്‍ ഇരട്ട സിം കാര്‍ഡ്‌ സ്ലോട്ടുകളുമായാണെത്തുന്നത്‌. 16 ജിബി ഇന്റേണല്‍ സ്റ്റോറേജിന്‌ പുറമെ 32 ജിബി വരെ സ്റ്റോറേജ്‌ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 5.0 ലോലിപോപ്പ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ ലെനോവൊയുടെ വൈബ്‌ യുഐയുമായി മള്‍ട്ടി ടാസ്‌കിങ്‌ ശേഷി ഇത്‌ വാഗ്‌ദാനം ചെയ്യുന്നു.

മാറ്റിവയ്‌ക്കാവുന്ന 3000 എംഎഎച്ച്‌ (ടിപ്പിക്കല്‍)/2900 എംഎഎച്ച്‌ ബാറ്ററിയുള്ള കെ3 നോട്ടിന്‌ പവര്‍ സേവിങ്‌ ഫിച്ചറുകളുമായി ദിനം മുഴുവന്‍ പരിധിയില്ലാതെ മള്‍ട്ടി ടാസ്‌കിങ്‌ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാനാകും. എല്‍ടിഇ ബ്രാന്‍ഡുകളെയും എഫ്‌ഡിഡി 1800 മെഗാഹെട്‌സ്‌ (ബാന്‍ഡ്‌ 3), ടിഡിഡി 2300 മെഗാഹെട്‌സ്‌ (ബാന്‍ഡ്‌ 40) എന്നിവയെയും ഈ സ്‌മാര്‍ട്ട്‌ ഫോണ്‍ സപ്പോര്‍ട്ട്‌ ചെയ്യും. മുന്‍ നിര ഉല്‍പ്പന്നങ്ങള്‍ക്ക്‌ സമാനമായ സവിശേഷതകളുമായി കരുത്ത്‌ തെളിയിക്കുകയാണ്‌ ലെനോവോ കെ3 നോട്ട്‌. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മഹത്തരമാക്കുന്ന മള്‍ട്ടി ടാസ്‌കിങ്‌ ശേഷിയോടു കൂടിയ മറ്റൊരു സ്‌മാര്‍ട്ട്‌ ഫോണ്‍ താങ്ങാവുന്ന നിരക്കില്‍ ലെനോവൊ അവതരിപ്പിക്കുകയാണെന്ന്‌ ലെനോവൊ ഇന്ത്യ സ്‌മാര്‍ട്ട്‌ ഫോണ്‍സ്‌ വിഭാഗം ഡയരക്‌റ്റര്‍ സുധിന്‍ മാഥുര്‍ പറഞ്ഞു.. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഫോണുകളിലൊന്നായി ഇത്‌ മാറുമെന്നതില്‍ സംശയമില്ലെന്ന്‌ ഫ്‌ളിപ്‌കാര്‍ട്‌ വൈസ്‌ പ്രസിഡന്റ്‌ അമിരോഷ്‌ ഝായും അഭിപ്രായപ്പെട്ടു.

9999 രൂപ നിരക്കില്‍ ഫ്‌ളിപ്‌കാര്‍ട്ടിലൂടെയാണ്‌ ലെനോവൊ കെ3 നോട്ടിന്റെ വില്‍പ്പന. കെ3 നോട്ടിനു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ എട്ടിന്‌ ഉച്ചക്ക്‌ രണ്ടു മണിക്ക്‌ രജിസ്‌ട്രേഷന്‍ സമാപിക്കും.