Don't miss

ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ പ്രീമയത്തില്‍ 11% വര്‍ധന

By on April 21, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയത്തില്‍ 11 ശതമാനം വര്‍ധന പ്രകടമായി. 2017-18 സാമ്പത്തിക വര്‍ഷം ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ പ്രീമിയമായി 1.94 ലക്ഷം കോടി രൂപ സമാഹരിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ സമാഹരിച്ചത് 1.75 ലക്ഷം കോടി രൂപയാണ്. പുതിയ പ്രീമിയത്തിലുണ്ടായ വളര്‍ച്ചയില്‍ സ്വകാര്യ മേഖലാ കമ്പനികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ മറികടന്നു. എല്‍ഐസി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 1.34 ലക്ഷം കോടി രൂപയുടെ പുതിയ പ്രീമിയം ആണ്. പുതിയ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം വളര്‍ച്ച നേടാന്‍ എല്‍ഐസിക്ക് കഴിഞ്ഞു. അതേസമയം സ്വകാര്യ മേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയത്തില്‍ 17.1 ശതമാനം വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായി. മൊത്തം 59314.55 കോടി രൂപയുടെ പുതിയ പ്രീമിയം സ്വകാര്യ മേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാഹരിച്ചു.
മൂന്ന് സ്വകാര്യ മേഖലാ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.

Follow Us