വനിതാ സംരംഭകര്‍ക്കായി ‘ഉദ്യം സഖി’ പോർട്ടൽ

By on March 9, 2018

ന്യൂഡല്‍ഹി ; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തെ വനിതാ സംരംഭകര്‍ക്കായി കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം ‘ഉദ്യം സഖി’ എന്ന പോര്‍ട്ടലിന് തുടക്കമിട്ടു. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭക വകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ.ഗിരിരാജ്‌സിംഗ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് എട്ട് ദശലക്ഷത്തിലേറെ വനിതകള്‍ തങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അവര്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനാവുമെന്നും ഗിരിരാജ്‌ സിംഗ് പറഞ്ഞു.
സംരംഭകത്വം വളര്‍ത്താനുള്ള ഒരു ശൃംഖല രൂപീകരിക്കുന്ന ഈ പോര്‍ട്ടല്‍, കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി മാതൃക നിര്‍മ്മിക്കാനും വനിതകളെ ശാക്തീകരിച്ച് അവരെ സ്വയം പര്യാപ്തമാക്കാനും ലക്ഷ്യമിടുന്നു. http://www.udyamsakhi.org/ എന്നതാണ് പോര്‍ട്ടലിന്റെവിലാസം. സംരംഭകത്വ പഠന ഉപകരണങ്ങള്‍, ഇന്‍കുബേഷന്‍ സൗകര്യം, ഫണ്ട് കണ്ടെത്താനുള്ള പരിശീലന പരിപാടികള്‍, മെന്റര്‍മാരെ ലഭ്യമാക്കല്‍, നിക്ഷേപ സംഗമങ്ങള്‍, മാര്‍ക്കറ്റ്‌ സര്‍വെ, സാങ്കേതിക സഹായം നല്‍കല്‍ എന്നിവയ്ക്ക് ഈ പോര്‍ട്ടല്‍ സഹായം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us