വന്‍ നഗരങ്ങളിലെ ഓഫീസ്‌ വാടക ഉയരുന്നു

By on May 28, 2015

മുംബൈ: ഏറെ നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം രാജ്യത്തെ വന്‍ നഗരങ്ങളിലെ ഓഫീസ്‌ വാടകയില്‍ വര്‍ധന വന്നു തുടങ്ങി. ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെയെല്ലാം ഓഫീസ്‌ വാടകയില്‍ വര്‍ധന കണ്ടു തുടങ്ങിയിട്ടുണ്ട്‌.മോഡി സര്‍ക്കാര്‍ വന്നതിന്‌ ശേഷം വിപണിയിലെ ശുഭാവിപ്‌തി വിശ്വാസം മെച്ചപ്പെട്ടതും വാടകയ്‌ക്ക്‌ കൊടുക്കല്‍ ഉയര്‍ന്നതുമാണ്‌ വാടകയില്‍ വര്‍ധന വരാന്‍ പ്രധാന കാരണം.
ഏപ്രിലില്‍ ബംഗളൂരുവിലെ ഓഫീസ്‌ വാടകയില്‍ 7-16 ശതമാനം വര്‍ധന വന്നതായി കോളിയേഴ്‌സ്‌ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയന്നു.
കഴിഞ്ഞ നാല്‌ വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ബംഗളൂരിലെ വാടക ഓഫീസകളുടെ ആവശ്യകത. അതേസമയം ലഭ്യതയില്‍ 12 ശതമാനത്തിന്‌ മേല്‍ കുറവ്‌ വന്നിട്ടുണ്ട്‌. ബംഗളൂരുവി്‌ല്‍ 2010 ല്‍ ശരാശരി വാടക ചതുരശ്ര അടിക്ക്‌ നാല്‍പത്‌ രൂപയായിരുന്നെങ്കില്‍ ഇപ്പോഴത്‌ 60 രൂപയാണ്‌.
മുംബൈയിലും വാടക നിരക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌. ഏപ്രിലില്‍ മുംബൈയിലെ വാടക നിരക്കില്‍ 20-22 ശതമാനം വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ വാടകകെട്ടിടങ്ങള്‍ക്കായുള്ള അന്വേഷണവും ഏറ്റെടുക്കലും ഉയര്‍ന്നിട്ടുണ്ട്‌. ഇവിടെ വാടക കെട്ടിടങ്ങളുടെ ലഭ്യതയും ഒഴിവും ബംഗളൂരുവിലേക്കാള്‍ ഉയര്‍ന്ന നിലയിലാണ്‌.
മുംബൈയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ശരാശരി വാടക ചതുരശ്ര അടിക്ക്‌ 150 രൂപയാണ്‌. അതേസമയം ഒഴിവുകള്‍ 15 ശതമാനം ഉയര്‍ന്നിട്ടുണ്ട്‌.
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും വാടകയില്‍ വര്‍ധന വന്നിട്ടുണ്ട്‌. ഒഴിവുകള്‍ 2010 ല്‍ 8 ശതമാനമായിരുന്നത്‌ ഇപ്പോള്‍ 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌.
ഗുര്‍ഗാവിലാണ്‌ വാടക ഏറ്റവും ഉയര്‍ന്നിരിക്കുന്നത്‌. നോയിഡയില്‍ സമാനമല്ല പ്രവണത.

Follow Us