- കേരളത്തിൽ ഇനിയും നിക്ഷേപം നടത്തും -എം.എ. യൂസുഫലിPosted 2 hours ago
- തകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചുകയറുന്നുPosted 3 hours ago
- ഇ.പി.എഫ്. വിഹിതം സമയത്ത് അടക്കാത്ത തൊഴിലുടമകള്‍ സൂക്ഷിക്കുക; തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കിൽ വിവരം വരിക്കാരെ അറിയിക്കുന്ന സംവിധാനം വരുന്നുPosted 3 hours ago
- 2042 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പ്രവാസി ചിട്ടി അടുത്ത മാസം തുടങ്ങാന്‍ തീരുമാനംPosted 4 hours ago
- നീതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിന് ഇന്ന് തുടക്കം; സംരംഭകർക്ക് ഒരു കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുവാൻ അവസരംPosted 4 hours ago
- പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന തുടർന്നേക്കുമെന്നുള്ള സൂചന നൽകി ഫിനാന്‍സ് കമ്മീഷന് അംഗം; പൊതുമേഖല ബാങ്കുകള്‍ 21ല്‍ നിന്ന് പത്തായി കുറഞ്ഞേക്കുംPosted 5 hours ago
വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്

രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 കോടി നിക്ഷേപിക്കും
മുംബൈ: രാജ്യത്തെ പ്രമുഖ ഇരു ചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടര്‍കോര്‍പ് വിപുലീകരണം ലക്ഷ്യമിട്ട് വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2,500 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം. ഉത്പന്ന വികസനം, ഡിജിറ്റൈസേഷന്, ശേഷി വിപുലീകരണം എന്നിവയ്ക്ക് വേണ്ടിയാണ് നിക്ഷേപം നടത്തുന്നത്.നിലവില്‍ കമ്പനിയുടെ വില്‍പ്പന 70 ദശലക്ഷം മറികടന്നു. വില്‍പ്പന 100 ദശലക്ഷമായി ഉയര്‍ത്തനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ ഉത്പാദന യൂണിറ്റ് വിപുലീകരിക്കാനും പദ്ധതി ഉണ്ട്. ആന്ധ്രപ്രദേശിലെയും ബംഗ്ലാദേശിലെയും പുതിയ പ്ലാന്റുകള്ക്കായും നിക്ഷേപത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കും. നിലവിലെ പ്ലാന്റുകളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടും. വഡോദര യൂണിറ്റിന്റ ഉത്പാദന ശേഷി വര്‍ഷം 1.8 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തും. കമ്പനിയുടെ ആറാമത്തെ ഉത്പാദന യൂണിറ്റാണ് ആന്ധ്ര-തമിഴ്നാട് അതിര്‍ത്തിയില്‍ വരുന്നത്. ബംഗ്ലാദേശിലെ ഉത്പാദന യൂണിറ്റ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നര ലക്ഷം യൂണിറ്റാണ് നിര്‍ദ്ദിഷ്ട യൂണിറ്റിന്റെ ശേഷി. ആഗോളതലത്തിലുള്ള കമ്പനിയുടെ രണ്ടാമത്തെ ഉത്പാദ യൂണിറ്റായിരിക്കും ഇത്. നിലവില്‍ കൊളംബിയയില്‍ കമ്പനിഉത്പാദന യൂണിറ്റ് തുടങ്ങിയിട്ടുണ്ട്.