Don't miss

വസ്ത്ര വ്യാപാര ശൃംഖല വിപുലമാക്കാൻ വിറ്റ്വര്‍ക്കിനെ ഏറ്റെടുക്കാനൊരുങ്ങി മിന്ത്ര

By on April 19, 2018

ന്യൂഏജ് ന്യൂസ്

പ്രമൂഹ ഓൺലൈൻ വസ്ത്ര വ്യാപാര ശൃംഖലയായ മിന്ത്ര തങ്ങളുടെ ബിസിനസ് വിപുലമാക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗം വിപുലമാക്കുന്നതിന്റെ ഭാഗമായി മിന്ത്ര ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ടെക്ക്‌നോളജി സംരംഭമായ വിറ്റ്വർക്‌സിനെ ഏറ്റെടുക്കുന്നുവെന്നാണ് വാർത്തകൾ. ഇത് സംബന്ധിച്ച വാർത്തകൾ മിന്ത്ര സ്ഥിരീകരിക്കുന്നുണ്ട്.

ഈ ഏറ്റെടുക്കലോടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമേഖലയിലേക്ക് സാങ്കേതിക വിഭവങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഉപസ്ഥാപനമാണ് മിന്ത്ര.

സ്മാര്‍ട്ട് ഷൂസ്, സ്മാര്‍ട്ട് വാച്ച്‌ എന്നിവയാണ് വിറ്റ്വര്‍ക്കിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ചെറുതായെങ്കിലും മിന്ത്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാപനം ജബോങാണ്. എന്നാല്‍ വിറ്റ്വര്‍ക്കിനെ ഏറ്റെടുക്കുന്നതിലൂടെ മിന്ത്രയ്ക്ക് ഈ രംഗത്ത് എതിരാളികളില്ലാതെയാവുകയാണ്.

Follow Us