വാട്‌സ്‌ആപ്പ്‌ : യൂസര്‍ ഒന്നിന്‌ ഫെയ്‌സ്‌ബുക്കിട്ട വില 42 ഡോളര്‍

By on February 21, 2014

സ്‌മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ സന്ദേശവിനിമയ രംഗത്ത്‌ കുറഞ്ഞ കാലംകൊണ്ട്‌ ചരിത്രം രചിച്ച സര്‍വീസാണ്‌ �വാട്ട്‌സ്‌ആപ്പ്‌�. ഐടി രംഗത്ത്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ആ സന്ദേശസര്‍വീസിനെ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കുമ്പോള്‍, വാട്ട്‌സ്‌ആപ്പിലെ ഓരോ യൂസര്‍ക്കും ഫെയ്‌സ്‌ബുക്കിട്ട വില 42 ഡോളര്‍ !1900 കോടി ഡോളറിനാണ്‌ 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്‌ആപ്പിനെ ( ണവമെേ അുു ) ഫെയ്‌സ്‌ബുക്ക്‌ ഏറ്റെടുക്കുന്നത്‌. മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌ തന്നെയാണ്‌ ഇക്കാര്യം ഫെയ്‌സ്‌ബുക്ക്‌ അപ്‌ഡേറ്റിലൂടെ കഴിഞ്ഞ രാത്രി അറിയിച്ചത്‌. 55 ജീവനക്കാരാണ്‌ വാട്ട്‌സ്‌ആപ്പില്‍ പ്രവര്‍ത്തിക്കുന്നത്‌. ഏറ്റെടുക്കലിലൂടെ അവര്‍ ഫെയ്‌സ്‌ബുക്കിന്റെ �ഭാഗമാകും. ജീവനക്കാരുടെ �ഭാഗത്തുനിന്ന്‌ നോക്കിയാല്‍ , ഓരോ ജീവനക്കാരനും 35 കോടി ഡോളര്‍ ( 2170 കോടി രൂപ) വീതമാണ്‌ ഫെയ്‌സ്‌ബുക്ക്‌ മുടക്കിയിരിക്കുന്നത്‌! 2012 ഏപ്രിലില്‍ ഫോട്ടോഷെയറിങ്‌ സര്‍വീസായ ഇന്‍സ്റ്റഗ്രാം ( കിേെമഴൃമാ ) 100 കോടി ഡോളറിന്‌ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കിയിരുന്നു. 3.3 കോടി യൂസര്‍മാരാണ്‌ അന്ന്‌ ഇന്‍സ്റ്റഗ്രാമിനുായിരുന്നത്‌. അതുവെച്ച്‌ നോക്കിയാല്‍ , ഒരോ ഇന്‍സ്റ്റഗ്രാം യൂസര്‍ക്കും 30 ഡോളര്‍ വീതമാണ്‌ നല്‍കിയത്‌. അതിലും കൂടുതലാണ്‌ വാട്ട്‌സ്‌ആപ്പ്‌ യൂസര്‍മാര്‍ക്ക്‌ ഫെയ്‌സ്‌ബുക്ക്‌ മുടക്കിയിരിക്കുന്നത്‌.
ടെക്‌ ചരിത്രത്തില്‍ ഇതിനുമുമ്പ്‌ ഏറ്റവും വലിയ തുകയ്‌ക്കുള്ള ഏറ്റെടുക്കല്‍ നടത്തിയത്‌ ഗൂഗിളാണ്‌. ഒരുവര്‍ഷംമുമ്പ്‌ 1250 കോടി ഡോളറിന്‌ മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ സ്വന്തമാക്കി (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന്‌ ചൈനീസ്‌ കമ്പനിയായ ലെനോവയ്‌ക്ക്‌ ഗൂഗിള്‍ വിറ്റു). മറ്റൊരു വലിയ ഏറ്റെടുക്കല്‍ നടത്തിയത്‌ മൈക്രോസോഫ്‌റ്റ്‌ ആയിരുന്നു. 850 കോടി ഡോളര്‍ മുടക്കിയാണ്‌ സ്‌കൈപ്പ്‌ ( ടസ്യുല ) എന്ന ഇന്റര്‍നെറ്റ്‌ ടെലഫോണി കമ്പനിയെ മൈക്രോസോഫ്‌റ്റ്‌ സ്വന്തമാക്കിയത്‌.അതിനെയൊക്കെ കടത്തിവെട്ടുന്ന കച്ചവടമാണ്‌ വാട്ട്‌സ്‌ആപ്പിലൂടെ ഫെയ്‌സ്‌ബുക്ക്‌ നടത്തിയിരിക്കുന്നത്‌. �ടെലഗ്രാം� ( ഠലഹലഴൃമാ ) പോലുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ സന്ദേശസര്‍വീസുകള്‍ കടുത്ത മത്സരം സൃഷ്ടിക്കുന്നതിനിടെയാണ്‌, വാട്ട്‌സ്‌ആപ്പ്‌ ഫെയ്‌സ്‌ബുക്കിന്റെ ചിറകിനടിയിലെത്തുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. ഇത്ര �ഭീമമായ തുക മുടക്കി ഫെയ്‌സ്‌ബുക്ക്‌ എന്തിന്‌ വാട്ട്‌സ്‌ആപ്പ്‌ സ്വന്തമാക്കുന്നു എന്ന്‌ അത്ഭുതപ്പെടുന്നവരുണ്ട്‌. അതിനുത്തരം തേടിയാല്‍ എത്തുക, വാട്ട്‌സ്‌ആപ്പിന്റെ യൂസര്‍മാരിലേക്കായിരിക്കും. വാട്ട്‌സ്‌ആപ്പില്‍ ഓരോ ദിവസവും ഏതാണ്ട്‌ പത്തുലക്ഷം യൂസര്‍മാര്‍ വീതം കൂടുതലായി എത്തുന്നുവെന്ന്‌, സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്‌ബുക്ക്‌ അപ്‌ഡേറ്റ്‌ പറയുന്നു. കാശ്‌ മുടക്കാതെ, ടെക്‌സ്റ്റ്‌ മെസേജുകളും, ചിത്രങ്ങളും, വീഡിയോയും സ്‌മാര്‍ട്ട്‌ഫോണിലൂടെ കൈമാറാന്‍ അവസരമൊരുക്കുന്ന സര്‍വീസാണ്‌ വാട്ട്‌സ്‌ആപ്പ്‌. ചെറുപ്പക്കാര്‍ക്കിടയിലാണ്‌ വാട്ട്‌സ്‌ആപ്പ്‌ ഹരമായിട്ടുള്ളത്‌. സ്വാഭാവികമായും വാട്ട്‌സ്‌ആപ്പ്‌ വഴി ചെറുപ്പക്കാരായ ഒരു വലിയ വിഭാഗം യൂസര്‍മാര്‍ ഫെയ്‌സ്‌ബുക്കിന്റെ പക്കലെത്തും. ഇത്‌ ഫെയ്‌സ്‌ബുക്കിന്റെ ഉപയോക്ത അടിത്തറ വിപുലീകരിക്കാന്‍ സഹായിക്കും.പോയ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ അംഗങ്ങളുടെ എണ്ണത്തില്‍ ഫെയ്‌സ്‌ബുക്കിന്റെ വളര്‍ച്ചാനിരക്ക്‌ സമീപമാസങ്ങളില്‍ കുറഞ്ഞിരിക്കുകയാണ്‌. ആ പോരായ്‌മ മറികടക്കാന്‍ വാട്ട്‌സ്‌ആപ്പ്‌ പോലൊരു സര്‍വീസിന്റെ യൂസര്‍മാര്‍കൂടി എത്തുന്നത്‌ സഹായിക്കും.

Follow Us