Don't miss

വാൾമാർട്ട് ഏറ്റെടുത്തതിനു പിന്നാലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഫ്ലിപ്കാർട്ട്

By on May 12, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷം വാള്‍മാര്‍ട്ട് അധികൃതരാണ് ഫ്ലിപ്കാർട്ടിന്റെ ഓഹരിവിപണിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചത്. കമ്പനിയുടെ ഓഹരികൾ വാൾമാർട്ട് ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. 21 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101020 കോടി രൂപ) ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തത്.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് വ്യാപാര ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇതുതന്നെയാണ്. ഇതിനിടെ മറ്റൊരു ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയും ഇന്ത്യന്‍ വിപണിയിലേയ്ക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ ത്രികോണ മത്സരമാകും ഉണ്ടാകുക.

Follow Us