Don't miss

വിദ്യാര്‍ഥികള്‍ക്ക്‌ എമിറേറ്റ്‌സ്‌ പ്രത്യേക ഓഫര്‍

By on June 30, 2014

കോഴിക്കോട്‌: ഉന്നത പഠനത്തിനായി യുഎസ്‌, യൂറോപ്പ്‌, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില നഗരങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ എമിറേറ്റ്‌സിന്റെ പ്രത്യേക ഓഫര്‍. യൂറോപ്പിലേക്കോ, ആസ്‌ട്രേലിയയിലേക്കോ ആണെങ്കില്‍ ഇപ്പോള്‍ അനുവദിച്ചുവരുന്ന 30 കിലോഗ്രാമിന്‌ പുറമെ 10 കിലോഗ്രാം ഭാരമുള്ള ബാഗേജ്‌ കൂടി കൊണ്ടു പോകാനനുവദിക്കും. അമേരിക്കന്‍ യാത്രയ്‌ക്ക്‌ നിലവിലെ രണ്ട്‌ ബാഗേജിനു പുറമെ മൂന്നാമതൊരെണ്ണം കൂടി ആകാവുന്നതാണ്‌. 23 കിലോ ഗ്രാമില്‍ കൂടുതല്‍ ഭാരം ഇവയ്‌ക്കോരോന്നിനും ഉണ്ടാവാന്‍ പാടില്ല. കൂടാതെ അടുത്ത തവണ എമിറേറ്റ്‌സില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ നിരക്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കുകയും ചെയ്യും.
2014 ജൂണ്‍ 25നും ഒക്‌ടോബര്‍ 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സെപ്‌തംബര്‍ 30-നകം ഓണ്‍ലൈനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമാണ്‌ ഈ ആനുകൂല്യം ലഭ്യമാവുക.
എമിറേറ്റ്‌സിന്‌ സര്‍വീസുള്ള 80-ലേറെ രാജ്യങ്ങളിലെ 140-ലേറെ കേന്ദ്രങ്ങളില്‍ ആസ്‌ട്രേലിയ, യുകെ, യുഎസ്‌ എന്നിവിടങ്ങളിലെ ചില സുപ്രധാന വിദ്യഭ്യാസ ഹബ്ബുകളും പെടുന്നുണ്ടെന്ന്‌ എമിറേറ്റ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ (ഇന്ത്യ-നേപ്പാള്‍) ഇസ്സ സുലൈമാന്‍ അഹമ്മദ്‌ പറഞ്ഞു. ഈയിടെ സര്‍വീ
സാരംഭിച്ച ബോസ്റ്റണില്‍ മസാചസറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, ബോസ്റ്റണ്‍ സര്‍വകലാശാല എന്നിവ പ്രവര്‍ത്തിക്കുന്നു.
ബോസ്റ്റണ്‍, ചിക്കാഗോ, ഡള്ളാസ്‌, ന്യൂയോര്‍ക്ക്‌, വാഷിങ്‌ടണ്‍, ആംസ്റ്റര്‍ഡാം, ഫ്രാങ്ക്‌ഫര്‍ട്‌, പാരീസ്‌, സൂറിച്ച്‌, ലണ്ടന്‍ എന്നിവിടങ്ങളിലേക്കാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ കേന്ദ്രങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ്‌ നിരക്കുകള്‍ താഴെ പറയും പ്രകാരമാണ്‌. ബോസ്റ്റണ്‍ (അങ്ങോട്ടും മിങ്ങോട്ടും- 73,586 രൂപ, ഒരു വശത്തേക്ക്‌ മാത്രം – 47,903 രൂപ, ചിക്കാഗോ (65,579 രൂപ, 51,981 രൂപ) ഡള്ളാസ്‌ (74,936 രൂപ, 48,693 രൂപ), ന്യൂയോര്‍ക്ക്‌ (60,388 രൂപ, 38,728 രൂപ), ആംസ്റ്റര്‍ഡാം (66,519 രൂപ, 42,058 രൂപ), ഫ്രാങ്ക്‌ഫര്‍ട്‌ (42,903 രൂപ, 23,496 രൂപ), പാരിസ്‌ (42,277 രൂപ, 24,565 രൂപ), സൂറിച്ച്‌ (44,131 രൂപ, 27,404 രൂപ), ലണ്ടന്‍ (46,263 രൂപ, 21,157 രൂപ).