Don't miss

വി-ഗാര്‍ഡിന് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി; ഇനി പുതിയ ലോഗോയും ടാഗ് ലൈനും

By on February 14, 2018

കൊച്ചി: മാറുന്ന കാലത്തിന്റെ കാഴ്ചപ്പാടുമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് പുതിയ ബ്രാന്റ്‌ ഐഡന്റിറ്റി. വിപണിയിലെത്തിയതിന്റെ 40-ആം വാർഷികത്തിൽ , പുതിയ രൂപ ഭാവത്തിൽ വി-ഗാർഡ് ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തുകയാണ്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പുതിയ ലോഗോ പ്രകാശനം ചെയ്തു. സ്ലീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറത്തിലുമാണ് ലോഗോ. ‘വീടിനെ സജ്ജമാക്കു, നല്ലൊരു നാളേക്കായി’ എന്നതാണ് കമ്പനിയുടെ പുതിയ ടാഗ് ലൈൻ.

അടുത്തഘട്ട വികസനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 2,500 കോടി രൂപയുടെ വരുമാനമാണ് വി-ഗാര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 63 ശതമാനത്തോളം ദക്ഷിണ മേഖലയില്‍നിന്നാണെന്നും മാനേജിങ് ഡയറക്ടർ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ലോകത്ത് എവിടെയിരുന്നും പ്രവര്‍ത്തിപ്പിക്കാവുന്ന വാട്ടര്‍ ഹീറ്റര്‍, മുറിയിലെ താപനിലയനുസരിച്ചു വേഗം മാറുന്ന എല്‍.ഇ.ഡി. ലൈറ്റോടു കൂടിയ ഫാന്‍, ആപ്പ് വഴി എപ്പോഴും കണക്ട് ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവയാണ് പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍. മോഡുലാര്‍ സ്വിച്ചുകളും എയര്‍ കൂളറുമാണ് ഇനി വരാനുള്ളത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്ഡയറക്ടറും സി.ഒ.ഒ.യുമായ വി. രാമചന്ദ്രന്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് നന്ദഗോപാല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)