Don't miss

വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍

By on September 4, 2015

കൊച്ചി: പ്രതിവര്‍ഷം 115 ദശലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിക്കുന്ന 1.54 ദശലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്തു സ്ഥിതി ചെയ്യുന്ന 9800 ല്‍ ഏറെ റീട്ടെയില്‍ സ്റ്റോറുകളുള്ള വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍ സ്ഥാനം നേടി. 2014 ഏപ്രില്‍ മുതല്‍ 200 വോഡഫോണ്‍ സ്റ്റോറുകളും 1000 വോഡഫോണ്‍ മിനി സ്റ്റോറുകളും ആരം�ിച്ച വോഡഫോണ്‍ ഇന്ത്യയിലെ ടെലിക്കോം മേഖലയിലെ മാത്രമല്ല, മൊത്തത്തിലുള്ള റീട്ടെയില്‍ മേഖലയിലും ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥിതിയാണ്‌ ഇപ്പോള്‍ കൈവരിച്ചിട്ടുള്ളത്‌.
ഉപ�ോക്താവിന്‌ ഏറ്റവും മികച്ച അനു�വം ല�്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ്‌ തങ്ങള്‍ മുന്നേറുന്നതെന്ന്‌ ഈ നേട്ടത്തെക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ ആന്റ്‌ ഡിജിറ്റല്‍ ദേശീയ മേധാവി കവിതാ നായര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ മള്‍ട്ടി ടയര്‍ റീട്ടെയില്‍ രീതിയിലൂടെ എപ്പോഴും ഉപ�ോക്താവിന്‌ അടുത്തു തന്നെ ഉണ്ടാകും എന്ന സ്ഥിതിയാണ്‌ കൈവരിക്കാനായിട്ടുള്ളത്‌. ഇതിലൂടെ പുതിയ ആവശ്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി സമഗ്രമായ സേവനങ്ങള്‍ ഉപ�ോക്താവിനു നല്‍കാനാവുമെന്നും കവിതാ നായര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്റ്റോറുകളിലേക്കു കൂടുതല്‍ ഉപ�ോക്താക്കള്‍ എത്തുന്നതു സ്വാഗതം ചെയ്യാനായി കാത്തിരിക്കുകയാണെന്നും കവിതാ നായര്‍ പറഞ്ഞു. രാജ്യത്തുള്ള 700 ല്‍ ഏറെ വോഡഫോണ്‍ സ്റ്റോറുകളും 3300 ല്‍ ഏറെ വോഡഫോണ്‍ മിനി സ്റ്റോറുകളും ഉള്‍പ്പെടെയാണ്‌ 9800 ല്‍ ഏറെ റീട്ടെയില്‍ സ്റ്റോറുകള്‍ വോഡഫോണിനുള്ളത്‌. ഇന്ത്യയിലെ 5000 ഗ്രാമങ്ങളിലും 300 പട്ടണങ്ങളിലൂമായുള്ള ഈ സ്റ്റോറുകളിലൂടെ വോഡഫോണ്‍ തങ്ങളുടെ ഉപ�ോക്താക്കളുടെ ഏറ്റവും അടുത്തെത്തുകയാണ്‌. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപ�ോഗം വര്‍ധിക്കുന്നതോടെയും മൊബൈല്‍ ഇന്റര്‍നെറ്റും പുതു സാങ്കേതിക വിദ്യകളും കൂടുതലായി ഉപയോഗിക്കുന്നതോടെയും ഉപ�ോക്താക്കളുടെ ആവശ്യങ്ങള്‍ വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്‌. ഇതിനായി വോഡഫോണ്‍ ടെലികോം മേഖലയില്‍ ആദ്യമായി ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറുകളും അവതരിപ്പിച്ചിട്ടുണ്ട്‌.