Don't miss

വ്യത്യസ്‌ത വിപണികള്‍ ലക്ഷ്യമിട്ട്‌ റോയല്‍ എന്‍ഫീല്‍ഡ്‌

By on November 28, 2013

മുംബൈ: എയ്‌ഷര്‍ മോട്ടോഴ്‌സിന്റെ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ്‌ വളര്‍ച്ച മുന്നില്‍ കണ്ടു കൊണ്ട്‌ വ്യത്യസ്‌ത വിപണികള്‍ തേടി തുടങ്ങി. അന്താരാഷ്‌ട്ര ബിസിനസ്സിന്റെ വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടാണ്‌ പുതിയ നീക്കം. ലാറ്റിനമേരിക്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ വിപണികളുള്‍പ്പടെ വ്യത്യസ്‌ത വിപണികളിലെ സാന്നിദ്ധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി. ആഗോള തലത്തില്‍ ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധേയമായ സ്ഥാനത്തെത്തുക എന്നതാണ്‌ കമ്പനിയുടെ ലക്ഷ്യം.
പുതിയ മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട്‌ ഉത്‌പന്ന നിര വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്‌ കമ്പനി. 535 സിസി കോണ്ടിനെന്റല്‍ ജിടി വിവിധ വിപണികളില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ കമ്പനി. ആഗോള വിപണിയില്‍ മുന്നേറാനുള്ള ആത്മവിശ്വാസം പുതിയ മോഡല്‍ നല്‍കുന്നുണ്ടെന്ന്‌ കമ്പനി പറഞ്ഞു.
�� 250 സിസിയ്‌ക്കും 750 സിസിയ്‌ക്കും ഇടയ്‌ക്കുള്ളതാണ്‌ ഇടത്തരം മോട്ടോര്‍സൈക്കിളുകളുടെ വിഭാഗം എന്നാണ്‌ ഞങ്ങള്‍ കരുതുന്നത്‌. ഇവിടെയാണ്‌ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥാനം. വിപണിയുടെ ഈ വിഭാഗം ഇപ്പോഴും വേണ്ട രീതിയില്‍ ഉപയോഗപെടുത്തിയിട്ടില്ല എന്നാണ്‌ കരുതുന്നത്‌�� എയ്‌ഷര്‍ മോട്ടോറിന്റെ എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.
ലാറ്റിന്‍ അമേരിക്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ തുടങ്ങി വികസിത വിപണികളിലെല്ലാം ഈ വിഭാഗത്തില്‍ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌.
ആഗോള തലത്തില്‍ ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗം വര്‍ഷം ഏകദേശം 8 ലക്ഷം യൂണിറ്റിന്റേതാണ്‌. ഇന്ത്യയില്‍ ഈ വിഭാഗം ഏകദേശം 2 ലക്ഷം യൂണിറ്റിന്റേതാണ്‌.
�� ചെറു ബൈക്കുകളില്‍ നിന്നും വിപണി ഇടത്തരം ബൈക്കുകളിലേയ്‌ക്ക്‌ നീങ്ങുമെന്നാണ്‌ കരുതുന്നത്‌. ആരും ഈ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അതിനാല്‍ ഇതിലൂടെ ആഗോള തലത്തിലെത്താന്‍ ഞങ്ങള്‍ ശ്രമിക്കും�� ലാല്‍ പറഞ്ഞു.
യുകെയിലേയ്‌ക്കും മറ്റ്‌ ചില യൂറോപ്യന്‍ വിപണികളിലേയ്‌ക്കും കോണ്ടിനെന്റല്‍ ജിടി കമ്പനി വിതരണം ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌. വികസിച്ചു കൊണ്ടിരിക്കുന്ന വിപണികളില്‍ നിന്നായിരിക്കും വളര്‍ച്ച നേടാനാവുക എന്ന്‌ അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ്‌്‌, ക്ലാസ്സിക്‌, തണ്ടര്‍ബേഡ്‌ മോഡലുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്‌. ആവശ്യകതയ്‌ക്കനുസരിച്ച്‌ ഉത്‌പാദന ശേഷി വിപുലീകരിക്കാനും കമ്പനിയ്‌ക്ക്‌ പദ്ധതി ഉണ്ട്‌. ചില മോഡലുകള്‍ക്ക്‌ നിലവില്‍ ആറ്‌ മാസം വരെ കാത്തിരിപ്പു കാലാവധി വരുന്നുണ്ട്‌.
ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഉത്‌പാദന ശേഷം 1.75 ലക്ഷം യൂണിറ്റായിരിക്കും. അടുത്ത വര്‍ഷമിത്‌ 2.5 ലക്ഷം യൂണിറ്റായി ഉയരും. ആവശ്യകത അതിലും ഉയരുമെന്നാണ്‌ കരുതുന്നത്‌. ഉത്‌പാദന ശേഷി ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ നിക്ഷേപം കമ്പനിയ്‌ക്ക്‌ നടത്തേണ്ടി വരും. ഒര്‍ഗാദം പ്ലാന്റ്‌ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലാണ്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളായി ഓരോ വര്‍ഷവും റോയല്‍ എന്‍ഫീല്‍ഡ്‌ 50 ശതമാനം വളര്‍ച്ച നേടുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വീസ്‌ ശൃംഖല വിപുലീകരിക്കുന്ന നടപടികളിലാണ്‌ കമ്പനിയെന്ന്‌ ലാല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഡീലര്‍ഷിപ്പുകള്‍ ഏകദേശം മൂന്നൂറിനടുത്താകുമെന്നും അദ്ദേഹം പറഞ്ഞു.