Don't miss

വ്യാജന്മാരെ തിരിച്ചറിയുക: മുന്നറിയിപ്പുമായി വീണ്ടും ആര്‍.ബി.ഐ.

By on February 12, 2018

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍.ബി.ഐ) ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായി വ്യാജസൈറ്റുകള്‍ നിര്‍മിച്ച് പണംതട്ടുന്നവര്‍ക്കെതിരേ ജാഗ്രത നിര്‍ദേശവുമായി വീണ്ടും ബാങ്ക്. www.indiareservebank.org, www.rbi.org, www.rbi.in ഇതുപോലെ നിരവധിസൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് നേരിട്ട് രംഗത്തെത്തിയത്. വ്യാജന്മാര്‍ ഓണ്‍െലെന്‍ വഴി വേരിഫിക്കേഷന്‍ സൗകര്യമൊരുക്കിയാണ് തട്ടിപ്പു നടത്തുന്നത്. ഉപയോക്താക്കളുടെ ഐഡി, പിന്‍, ഇമെയില്‍, ഫോണ്‍ ന്ബര്‍, ബാങ്ക് അക്കൗണ്ട് പേര് തുടങ്ങിയവയാണ് തട്ടിയെടുക്കുന്നത്. ആര്‍.ബി.ഐ. ഒരിക്കലും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നും വ്യക്തമാക്കി. www.rbi.org.in എന്നതാണ് ആര്‍.ബി.ഐയുടെ ഔേദ്യാഗിക വെബ്െസെറ്റ്. വ്യാജന്മാര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും വിവരങ്ങള്‍കൈമാറരുതെന്നും സംശയാസ്പദമായ സാഹചര്യങ്ങളില്‍ അധികൃതരുടെ സഹായം തേടണമെന്നും റിസേർവ് ബാങ്ക് വ്യക്തമാക്കി.

Follow Us