- ബി എം ഡബ്ല്യൂ എക്സ് ത്രീ ഇന്ത്യയിൽ ലോഞ്ച് ചെയ്തുPosted 38 mins ago
- പെട്രോളിയം വിലവർദ്ധന; ഒപെകിന് എതിരേ രൂക്ഷ വിമർശനവുമായി ട്രംപ്Posted 1 hour ago
- രൂപയുടെ മൂല്യം ഇടിയുമ്പോൾ ആശ്വാസത്തോടെ പ്രവാസികള്‍Posted 3 hours ago
- ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസുമായി പ്രതിപക്ഷം; പൊതുവേദികളിലെ ചർച്ചകൾ ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതിPosted 4 hours ago
- ഗതാഗത കുരുക്കുമൂലം പ്രതിവര്‍ഷം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളര്‍Posted 5 hours ago
- രാജ്യത്ത് ഏകീകൃത റോഡ് നികുതി ഏർപ്പെടുത്തുവാൻ നീക്കം; ശക്തമായ എതിര്‍പ്പുമായി കേരളംPosted 5 hours ago
വ്യാപാര യുദ്ധം കനക്കുന്നു; ചൈനക്കുമേല്‍ അധിക നികുതി ഏര്പെടുത്തുമെന്ന ഭീഷണിയുമായി വീണ്ടും യു.എസ്

വാഷിങ്ടണ്‍: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. 100 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച് യു.എസ് തന്നെയാണ് യുദ്ധത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ 50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സാധനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം ചൈന പ്രഖ്യാപിച്ചു. ഇപ്പോള്‍ യു.എസ് വീണ്ടും തിരിച്ചടിച്ചിരിക്കുകയാണ്.
ഇരു രാജ്യങ്ങളുടേയും സാമ്പത്തിക മേഖലയില്‍ പെട്ടെന്ന് തിരിച്ചടിയുണ്ടാകില്ലെങ്കിലും നികുതി ഏര്‍പ്പെടുത്തിയാല്‍ ദൂര വ്യാപക ഫലമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. നിേത്യാപയോഗ സാധനങ്ങള്‍ക്ക് വില കൂടുകയും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.അതേസമയം, ട്രംപ് നിലപാട് മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ സാമ്ബത്തിക ഉപദേഷ്ടാക്കള്‍ തന്നെ രണ്ട് തട്ടിലാണ്.
ലോക സമ്പദ് വ്യവസ്ഥയുടെ നാല്‍പ്പത് ശതമാനം കൈയാളുന്ന രണ്ട് ശക്തികള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം അമേരിക്കയുടെ സഖ്യകക്ഷികളേയും ബിസിനസ് മേഖലയേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ട്രംപിനോടും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനോടും നികുതി നടപ്പിലാകുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് വിവിധ ബിസിനസ് കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.