Don't miss

വ്യാപാര രംഗത്ത് മര്യാദരാമനായി ചൈന, ഇറക്കുമതി തീരുവയില്‍ കുറവ്​ വരുത്തി

By on November 24, 2017

ബീജിങ്​: വിമര്‍ശനങ്ങള്‍ക്കിടെ ഇറക്കുമതി തീരുവയില്‍ കുറവ്​ വരുത്തി ചൈനീസ്​ സര്‍ക്കാര്‍. 187 ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ്​ ചൈന കുറച്ചത്​. കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ മുതല്‍ കോഫി മേക്കറുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറച്ചിട്ടുണ്ട്​. 17.3 ശതമാനത്തില്‍ നിന്ന്​ 7.7 ശതമാനമായാണ്​ നികുതി കുറച്ചിരിക്കുന്നത്​.

ഡിസംബര്‍ ഒന്ന്​ മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന്​ ആരോപിച്ച്‌​ ചൈന​ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യാപക വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിയാത്ത ഉല്‍പന്നങ്ങളു​ടെ നികുതിയാണ്​ കുറച്ചിരിക്കുന്നതെന്ന്​ ചൈനീസ്​ വ്യവസായമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറഞ്ഞു.