Don't miss

ശോഭയ്ക്ക് 70% ലാഭ വളര്‍ച്ച

By on May 17, 2017
SobhaDevelopers

ബംഗളൂരു: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ശോഭ ലിമിറ്റഡ് മാര്‍ച്ച് പാദത്തില്‍ 70 ശതമാനം ലാഭ വളര്‍ച്ച നേടി. ജനുവരി മാര്‍ച്ച് കാലയളവിലെ കമ്പനിയുടെ ഏകീകൃത മൊത്ത ലാഭം 47 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 27.6 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 601.3 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനം 566.1 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം 160.7 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലാഭം 138.1 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 2,284.7 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,990.9 കോടിയായിരുന്നു.