Don't miss

ശ്രീലങ്കയിലെ ആദ്യ എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണത്തിന് പെട്രോനെറ്റ്

By on September 18, 2017
p1

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാതക ഇറക്കുതി കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി  ശ്രീലങ്കയിലെ ആദ്യ എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കും. കൊളംബോയ്ക്ക് സമീപം ആണ് പുതിയ എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.  ജപ്പാന്റെ മിത്സുബിഷി, സോജിറ്റ്‌സ്  കോര്‍പറേഷന്‍ എന്നിവരും  എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകും. സംയുക്ത സംരംഭത്തിന് നേതൃത്വം നല്‍കുന്നത് പെട്രോനെറ്റ് ആയിരിക്കും. സംരംഭത്തിന്റെ ഭൂരിഭാഗം ഓഹരി വിഹിതവും പെട്രോനെററിന്റെ കൈവശം ആയിരിക്കുമെന്ന് സിഇഒ പ്രഭാത് സിങ് പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും പദ്ധതിയില്‍ പങ്കാളികളായിരിക്കും. പദ്ധതികാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി  പെട്രോനെറ്റിന്റെ പ്രതിനിധികള്‍ ഈ മാസം ടോക്കിയോയും ഒക്ടബറില്‍ കൊളംബോയും സന്ദര്‍ശിക്കും. നിര്‍ദ്ദിഷ്ട ടെര്‍മിനലിന്റെ ശേഷി എത്രയായിരിക്കണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2-ദശലക്ഷം ടണ്‍ ശേഷിയാണ് ശ്രീലങ്കന്‍ സര്‍ക്കാരിന് മുമ്പില്‍ പെട്രോനെറ്റ് വച്ചിരിക്കുന്ന നിര്‍ദ്ദേശം. 250 ദശലക്ഷം ഡോളറോളം വരും ഇതിന്റെ ചെലവ്. പെട്രോനെറ്റ് നിലവില്‍ കേരളത്തിലും കൊച്ചിയിലും എല്‍എന്‍ജി ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.