- കേരളത്തിൽ ഇനിയും നിക്ഷേപം നടത്തും -എം.എ. യൂസുഫലിPosted 2 hours ago
- തകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചുകയറുന്നുPosted 2 hours ago
- ഇ.പി.എഫ്. വിഹിതം സമയത്ത് അടക്കാത്ത തൊഴിലുടമകള്‍ സൂക്ഷിക്കുക; തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കിൽ വിവരം വരിക്കാരെ അറിയിക്കുന്ന സംവിധാനം വരുന്നുPosted 3 hours ago
- 2042 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പ്രവാസി ചിട്ടി അടുത്ത മാസം തുടങ്ങാന്‍ തീരുമാനംPosted 3 hours ago
- നീതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിന് ഇന്ന് തുടക്കം; സംരംഭകർക്ക് ഒരു കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുവാൻ അവസരംPosted 4 hours ago
- പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന തുടർന്നേക്കുമെന്നുള്ള സൂചന നൽകി ഫിനാന്‍സ് കമ്മീഷന് അംഗം; പൊതുമേഖല ബാങ്കുകള്‍ 21ല്‍ നിന്ന് പത്തായി കുറഞ്ഞേക്കുംPosted 5 hours ago
സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചു; മിനിമം ചാർജ് 8 രൂപ

സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്.ടി.സിയുടെയും നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ധന വിലയിലും സ്പെയര്‍പാര്‍ട്ടുകളുടെ വിലയിലും
തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന
പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ റിട്ട.ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായി സര്‍ക്കാര്‍
കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ്
നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ട് രൂപയായി വര്‍ദ്ധിക്കും. മാര്‍ച്ച് ഒന്നുമുതല്‍
പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍
വര്‍ദ്ധനയില്ല. എന്നാൽ മിനിമം ചാര്‍ജ്ജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ ഇരുപത്തിയഞ്ച്
ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ
വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി
നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 40
കി.മീ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്ദ്ധിനയേ ഉണ്ടാകു.