Don't miss

സന്‍ജീവ് സിങ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍

By on June 1, 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി സന്‍്ജീവ് സിങ് സ്ഥാനമേറ്റു. ബി അശോക് വിരമിച്ചതിനെ തുടര്‍ന്നാണ് സിങ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. 2014 ജൂലൈ മുതല്‍ ഐഒസി ബോര്‍ഡില്‍ അദ്ദേഹം ഉണ്ട്. റിഫൈനറീസിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാന്‍ ഉര്‍വാരക് ആന്‍ഡ് രസായന്‍ ലിമിറ്റഡിന്റെയും ചെയര്‍മാന്‍ ആയിരിക്കും അദ്ദേഹം.ഐഐറ്റി റൂര്‍ക്കിയില്‍ നിന്നുള്ള കെമിക്കല്‍ എന്‍ജിനീയര്‍ ആയ സിങ് 1981 ല്‍ ആണ് ഐഒസിയില്‍ പ്രവേശിക്കുന്നത്.