Don't miss

സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടിട്ടും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ വെല്ലുവിളി: ഫിച്ച്‌

By on July 7, 2015

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടിട്ടും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ഫിച്ച്‌ റേറ്റിങ്‌സ്‌.` രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മൂലധനം ദുര്‍ബലമായതും ആസ്‌തിമൂല്യത്തന്‍മേലുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദവും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ കടുത്ത വെല്ലുവിളി നല്‍കി` ഫിച്ച്‌ റേറ്റിങ്‌സിന്‌റെ കഴി്‌ഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു,.
2018-19 സാമ്പത്തിക വര്‍ഷം വരെ പൊതുമേഖലാ ബാങ്കുകളുടെ മൂല ധന ആവശ്യം ഘട്ടംഘട്ടമായി ഉയര്‍ന്നു കൊണ്ടിരിക്കും. ഹ്രസ്വകാലത്തില്‍ വരുമാനത്തില്‍ അര്‍ത്ഥവത്തായ തിരിച്ച്‌ വരവ്‌ ഉണ്ടാകുമെന്നതിന്റെ ചില സൂചനകള്‍ ഉണ്ട്‌.
രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ മെച്ചപ്പെട്ടിട്ടും വായ്‌പ ആവശ്യകത ദുര്‍ബലമായതാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കുകള്‍ ഏറ്റവും വെല്ലുവിളിയായത്‌. കൂടാതെ പൊതുമേഖലാ ബാങ്കുകള്‍ ആസ്‌തി മൂല്യത്തില്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം അനുഭവപ്പെടുകയും ചെയ്‌തു. ലാഭം കുറയുകയും മൂലധനം ഉയര്‍ത്തല്‍ ദുര്‍ബലം ആവുകയും ചെയ്‌തു` റിപ്പോട്ടില്‍ പറയുന്നു.
കഴിഞ്ഞ ദശാബദ്‌ത്തിലെ തന്നെ താഴ്‌ന്ന നിരക്കിലായിരുന്നു വായ്‌പ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.7 ശതമാനം വായ്‌പ വളര്‍ച്ച മാത്രമാണ്‌ നേടാനായത്‌. റീട്ടെയില്‍, കാര്‍ഷിക മേഖലകളിലെ വായ്‌പകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുത്‌.
മൊത്തം ആസ്‌തിയുടെ 4.6 ശതമാനമായി നിഷ്‌ ക്രിയ വായ്‌പ വളര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത്‌ 4.1 ശതമാനം ആയിരുന്നു.
സാഹചര്യം ഇങ്ങനെ ആണെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ ബാങ്കുകളുടെ വായ്‌പ അനുമാനം പോസിറ്റീവ്‌ ആണ്‌. സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്‌ നിഷ്‌ ക്രിയ ആസ്‌തി അനുപാതം കുറയുമെന്നാണ്‌ പ്രീക്ഷിക്കുന്നത്‌.
മൊത്തം നിഷ്‌ക്രിയ വായ്‌പയില്‍ കുറവ്‌ വരുന്നതിന്റെ സൂചനകള്‍ കണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. ജിഡിപി വളര്‍ച്ച തുടരുകയും 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷ എന്നും ഫിച്ച്‌ പറഞ്ഞു.

ബാങ്ക്‌ ഓഫ്‌ ടോക്യോ മിത്സുബിഷി ഇന്ത്യയിലെ ശാഖകള്‍ ഇരട്ടിയാക്കും
മുംബൈ: ജാപ്പനീസ്‌ സാമ്പത്തിക സേവന ഗ്രൂപ്പായ ബാങ്ക്‌ ഓഫ്‌ ടോക്കിയോ- മിത്സുബിഷി ഇന്ത്യയിലെ ബാങ്ക്‌ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 10 ആയി ഉയര്‍ത്താനാണ്‌ ബാങ്കിന്റെ പദ്ധതി. ഈ സാമ്പത്തിക വര്‍ഷം 10 ശതമാനം വായ്‌പ വളര്‍ച്ചയും ബാങ്ക്‌ ലക്ഷ്യമിടുന്നുണ്ട്‌.
വലിയ ആഭ്യന്തര കമ്പനികള്‍, ആഗോള ജപ്പാന്‍ ഇതര ബഹുരാഷ്ട്ര കമ്പനികള്‍, ജാപ്പനീസ്‌ കമ്പനികളുടെ ഇന്ത്യയിലെ ഉപകമ്പനികള്‍, സംയുക്ത സംരഭങ്ങള്‍ എന്നിവയ്‌ക്കാണ്‌ ബിടിഎംയു വായ്‌പ നല്‍കുന്നത്‌.
2014 സെപ്‌റ്റംബര്‍ അവസാനം വരെയുള്ള കണക്കുകളനുസരിച്ച ബാങ്കിന്റെ ആസ്‌തി മൂല്യം 15,986 കോടി രൂപയാണ്‌. ബാങ്കിന്റെ മൂലധന ശേഷിയും ശക്തമാണ്‌. മൊത്തം നിക്ഷേപത്തിലെ കറന്റ്‌ അക്കൗണ്ട്‌ ഡെപ്പോസിറ്റിന്റെ അനുപാതം 33 ശതമാനമാണ്‌.
വളര്‍ച്ചയ്‌ക്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌ എന്ന്‌ തിരിച്ചറിവിലാണ്‌ ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബാങ്ക്‌ ഒരുങ്ങുന്നത്‌.