Don't miss

സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന

By on January 30, 2018

ബെയ്ജിങ്: പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നത്തിന് ശരിയായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈങ് പറഞ്ഞു.
സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ ചൈനയുടെ നിലപാട് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും പൊതു താത്പര്യം ഹനിക്കപ്പെടാത്ത വിധത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഹുവ ചുനൈങ് പറഞ്ഞു.
‘ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഒരു സാമ്പത്തിക സഹകരണ പദ്ധതിയാണ്. മൂന്നാമതൊരു കക്ഷിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതല്ല ഈ പദ്ധതി. ഇക്കാര്യം ഇന്ത്യ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ’ എന്നും അവര്‍ പറഞ്ഞു. ഏതെങ്കിലും ഒരു പക്ഷത്തിനു മാത്രമായി പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കുവേണ്ടി 4600 കോടിയോളം അമേരിക്കന്‍ ഡോളറാണ് ചൈന മുതല്‍മുടക്കിയത്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെ എതിര്‍ത്തുകൊണ്ട് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു.

x Close

FIND US ON FACEBOOK